Trending

യു.പി സ്കൂൾ അസിസ്റ്റന്റ്: അഭിമുഖം പി.എസ്.സി ആസ്ഥാനത്തുമാത്രം


സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഒഴിവുള്ള യു.പി സ്‌കൂള്‍ അസിസ്റ്റന്റ് തസ്തികകളില്‍ നിയമന നടപടികള്‍ വേഗത്തിലാക്കാന്‍ ഉദ്യോര്‍ഥികള്‍ക്കുള്ള അഭിമുഖം പി.എസ്.സി ആസ്ഥാനത്തേക്ക് മാറ്റി. ജില്ലാടിസ്ഥാനത്തിലുള്ള നിയമനത്തിന് പി.എസ്.സി സാധാരണ ജില്ലാ ആസ്ഥാനത്താണ് അഭിമുഖം നടത്താറ്. ഓഗസ്റ്റ് ഒമ്പതു മുതലാണ് അഭിമുഖം തിരുവനന്തപുരത്ത് തുടങ്ങുന്നത്.

14 ജില്ലകളിലെയും ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരെ അഭിമുഖത്തിനായി തിരുവനന്തപുരത്തേക്ക് വിളിച്ചിട്ടുണ്ട്. അധ്യയന വര്‍ഷം ആരംഭിച്ചിരിക്കേ യു.പി അസിസ്റ്റന്റ് തസ്തികയില്‍ റാങ്ക് ലിസ്റ്റ് നിലവിലില്ല. ഭൂരിഭാഗം വിദ്യാലയങ്ങലിലും മൂന്നും നാലും അധ്യാപകരാണ് കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നത്. പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കരാര്‍ നിയമനങ്ങള്‍ കാര്യക്ഷമത കുറയ്ക്കുന്നുവെന്ന പരാതി ഉയര്‍ന്നിരുന്നു. കൂടാതെ പൊതുസ്ഥലംമാറ്റംകൂടി നടപ്പാക്കിയതോടെ പിന്നാക്കജില്ലകളില്‍ അധ്യാപകരുടെ ക്ഷാമം രൂക്ഷമായി.

ജില്ലാ അടിസ്ഥാനത്തില്‍ അഭിമുഖം നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ ചുരുങ്ങിയത് ആറുമാസമെങ്കിലുമെടുക്കുമെന്നതിനാലാണ് പി.എസ്.സി ആസ്ഥാനത്ത് അഭിമുഖം നടത്താന്‍ തീരുമാനിച്ചത്. ദിവസവും രണ്ട് സെക്ഷന്‍ ആയിട്ടാണ് അഭിമുഖം. ആദ്യ സെക്ഷനില്‍പ്പെടുന്നവര്‍ രാവിലെ ഏഴരയ്ക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്യണം. വടക്കന്‍ ജില്ലകളില്‍നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഏറെ പ്രയാസം ഉണ്ടാക്കുമെങ്കിലും നിയമനം വേഗത്തില്‍ നടക്കുന്നതിന്റെ ആശ്വാസത്തിലാണവര്‍.

ഓരോ ജില്ലയിലും മെയിന്‍ ലിസ്റ്റിലും സപ്ലിമെന്റി ലിസ്റ്റിലുമായി ചുരുക്കപ്പട്ടികയില്‍ 500-ലധികം പേരുണ്ട്. 2000-ല്‍ പരം ഒഴിവുകള്‍ നിലവിലുണ്ടെന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്. എല്‍.പി, യു.പി തസ്തികകളിലായി ആറായിരത്തോളം ഒഴിവുകള്‍ ഉണ്ടാകുമെന്നാണ് പി.എസ്.സി ചെയര്‍മാന്‍ കഴിഞ്ഞദിവസം പറഞ്ഞത്.

ഇത്രത്തോളം ഒഴിവുകള്‍ പ്രതീക്ഷിക്കുന്നില്ലെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ പറയുന്നു. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുമ്പോഴേക്കും ഒരു ജില്ലയില്‍ 300 പേര്‍ക്കെങ്കിലും നിയമനം ലഭിക്കുമെന്നാണ് പ്രതീക്ഷ.

📱തൊഴിൽ, വിദ്യാഭ്യാസ വാർത്തകൾ, നാട്ടുവാർത്തകൾ നേരത്തെ അറിയാൻ ജോയിൻ ചെയ്യുക
https://chat.whatsapp.com/8iGzd50QTOr2h0X7Ct3Epp

🔊നേരായ വാർത്തകൾ നേരിട്ട്, നിങ്ങളിലേക്...
www.elettilonline.com
📩📩📩📩📩📩📩📩📩📩
Previous Post Next Post
3/TECH/col-right