മടവൂർ: ചക്കാലക്കൽ എച്ച്.എസ്.എസ്. SPC ദിനാചരണം നടത്തി.ദിനാചരണത്തോടനുബന്ധിച്ച് നടന്ന പരിപാടിയുടെ ഭാഗമായി മോട്ടിവേഷൻ ക്ലാസ്സ്,ക്വിസ് മത്സരം, വായനാ മത്സരം എന്നിവ നടത്തി.മടവൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ റിയാസ് എടത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ കുന്ദമംഗലം മുഖ്യാഥിതി ആയിരുന്നു.മാനേജർ പി.കെ.സുലൈമാൻ മാസ്റ്റർ പ്രിൻസിപ്പാൾ എം.നവീനാക്ഷൻ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ വി.വിജയൻ, സ്റ്റാഫ് സെക്രട്ടറി ടി.പി.മുഹമ്മദ് അഷ്റഫ്, കെ.രഞ്ജിത്ത്, പി.ജിഷ എന്നിവർ സംസാരിച്ചു.