Trending

സ്നേഹപൂർവം കോഴിക്കോട്

സ്നേഹപൂർവം കോഴിക്കോട്.




ദുരന്തത്തിലകപ്പെട്ട ജില്ലയിലെ ഓരോ കുടുംബങ്ങളെയും നേരിട്ട് സഹായിക്കാൻ ജില്ലാ ഭരണകൂടം മുന്നോട്ട് വെയ്ക്കുന്ന പദ്ധതിയാണ് സ്നേഹപൂർവം കോഴിക്കോട്. പ്രളയം എല്ലാം നഷ്ടപ്പെടുത്തിയ വീടുകളിലുള്ളവർക്ക് ഉണ്ണാനും ഉറങ്ങാനും മറ്റ് പ്രാഥമിക കാര്യങ്ങൾക്കുമൊക്കെയായി ഏറ്റവും ആവശ്യമുള്ള താഴെ പറയുന്ന സാധന സാമഗ്രികൾ വാങ്ങി നൽകാനാണ് ഇതിലൂടെ നിങ്ങൾക്ക് സാധിക്കുക.

▪പാചകത്തിനുള്ള അടുക്കള പാത്രങ്ങൾ
▪ ധാന്യങ്ങളും മറ്റും സൂക്ഷിക്കാനുള്ള ചെറിയ കണ്ടെയ്നറുകൾ
▪സ്റ്റീൽ പ്ളേറ്റുകൾ, ഗ്ലാസ്സുകൾ
▪കത്തി, സ്പൂണുകൾ
▪ഗ്യാസ് ട്യൂബ്
▪കിടക്ക (1), കിടക്കവിരി
▪തലയണ, പുതപ്പ് 
▪കസേര (2), മേശ (ടീപോയ്)
▪കാർപെറ്റ്, ക്ളോക്ക്
▪ എൽ.ഇ.ഡി ബൾബുകൾ (2), എമർജൻസി വിളക്ക്
▪ ബക്കറ്റ്, മഗ്ഗ്
▪മറ്റ് അത്യാവശ്യ സാധനങ്ങൾ.




ദുരന്തത്തിലകപ്പെട്ട ഓരോ കുടുംബങ്ങൾക്കും ഏറ്റവും കുറഞ്ഞത് 10,000 രൂപ വില മതിപ്പുള്ള മേൽപറഞ്ഞ സാധനങ്ങൾ നിങ്ങൾക്ക് കൈമാറാം. ഇതിന് താൽപര്യമുള്ള വ്യക്തികളും സംഘടനകളും, ജില്ലാ ഭരണകൂടം ഒരുക്കിയിരിക്കുന്ന 24 മണിക്കൂർ കോൾ സെന്ററിൽ വിളിച്ച് രജിസ്റ്റർ ചെയ്യുകയാണ് ആദ്യം വേണ്ടത്. വിളിക്കേണ്ട ഔദ്യോഗിക ഫോൺ നമ്പറുകൾ.





📞 0495 2378860
📞 0495 2378870

നിങ്ങൾ സ്പോൺസർ ചെയ്യാൻ ഉദ്ദേശിക്കുന്ന തുകയ്ക്കനുസരിച്ച്, സഹായം ആവശ്യമുള്ള ഒന്നോ അതിലധികമോ കുടുംബങ്ങളുടെ വിവരങ്ങൾ ഞങ്ങൾ പങ്കുവെയ്ക്കും. മേൽപറഞ്ഞ പതിനായിരം രൂപയോളം വിലമതിപ്പുള്ള സാധനങ്ങൾ നിങ്ങൾക്ക് നേരിട്ട് ആ കുടുംബങ്ങളെ ഏൽപ്പിക്കാം. നേരിൽ ഏൽപ്പിക്കാൻ പ്രയാസവുമുള്ളവർക്ക്, കോഴിക്കോട് പുതിയ ബസ്‌ സ്റ്റാൻഡിന് മുന്നിലുള്ള ഇൻഡോർ സ്റ്റേഡിയത്തിൽ ഇവ എത്തിച്ചാൽ, അർഹതപ്പെട്ട കുടുംബങ്ങൾക്ക് കൈമാറാനുള്ള സംവിധാനവും ഉണ്ട്.

ജില്ലാ കളക്ടർ
കോഴിക്കോട്
Previous Post Next Post
3/TECH/col-right