Trending

റയിൽവേ റിക്രൂട്മെന്‍റ് :പരീക്ഷ അടുത്തമാസം

ന്യൂഡൽഹി: കനത്ത മഴയുടെയും പ്രളയക്കെടുതികളുടെയും പശ്ചാത്തലത്തിൽ മാറ്റിവെച്ച റയിൽവേ റിക്രൂട്മെന്‍റ്  ബോർഡ് പരീക്ഷകൾ അടുത്ത മാസം സെപ്തംബർ നാലിനു നടക്കും.



അസിസ്റ്റന്‍റ് ലോക്കോ പൈലറ്റ്, ടെക്നീഷ്യൻ തസ്തികയിലേക്ക് ഉൾപ്പെടെ മുപ്പതിനായിരത്തോളം മലയാളികളാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. എന്നാൽ, മഴ ശക്തമായതോടെ പരീക്ഷകൾ മാറ്റിവെയ്ക്കുകയായിരുന്നു.

ഈ സാഹചര്യത്തിൽ കഴിഞ്ഞ ഒമ്പതുമുതൽ 21 വരെ വിവിധ ഘട്ടങ്ങളിലായി നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് പുനക്രമീകരിച്ചത്.
Previous Post Next Post
3/TECH/col-right