Trending

രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ കോൺഗ്രസ് ദേശീയാധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാവിലെ 8.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാഹുൽ ഗാന്ധി 9.45ന് ഹെലികോപ്റ്ററിൽ ചെങ്ങന്നൂരിലേക്ക് പോകും. ചെങ്ങന്നൂരിൽ ഒരു മണിക്കൂറോളം ദുരിതബാധിതർക്കൊപ്പം ചെലവഴിച്ചശേഷം ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് തിരിക്കും.


ആലപ്പുഴയിൽ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങിലും അദ്ദേഹം പങ്കെടുക്കും. തുടർന്ന് ഹെലികോപ്റ്ററിൽ ആലുവയിലെത്തി ദുരന്തബാധിത പ്രദേശങ്ങളിലും സന്ദർശനം നടത്തും. ബുധനാഴ്ച എറണാകുളത്തുനിന്ന് കോഴിക്കോടെത്തുന്ന രാഹുൽ ഗാന്ധി വയനാട്ടിലെ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. വിമാനത്താവളത്തിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും അദ്ദേഹത്തിന് സ്വീകരണം ഒരുക്കുന്നുണ്ട്.
Previous Post Next Post
3/TECH/col-right