Trending

അംഗനവാടിയിലേക്കുള്ള കുടിവെള്ളം മുട്ടിച്ച് സാമൂഹ്യദ്രോഹികൾ

എളേറ്റിൽ :മഞ്ഞളാം പൊയിലിൽ പ്രവർത്തിക്കുന്ന അംഗനവാടിയിലെ പിഞ്ചുമക്കൾക്കുള്ള  കുടിവെള്ളം മുട്ടിച്ച്  സാമൂഹ്യദ്രോഹികളുടെ ക്രൂരത.



നരിക്കുനി പഞ്ചായത്ത് മൂന്നാം വാർഡ് മഞ്ഞളാം പൊയിലിൽ പ്രദേശത്ത് നിയമപരമായ നടപടികൾ പൂർത്തിയാക്കി പഞ്ചായത്തിന്റെ അനുമതി വാങ്ങിയശേഷം സ്വകാര്യ വ്യക്തിയുടെ കിണറിൽനിന്നൂം മഞ്ഞളാംപൊയിൽ അംഗനവാടിയിലേക്കും,തന്റെ ഉടമസ്ഥതയിലുള്ള ബിൽഡിങ്ങിലേക്കും മഞ്ഞളാംപൊയിൽ ഷൗക്കത്ത് എന്ന വ്യക്തി പണംമുടക്കി ചെയ്ത പൈപ്പ് ലൈൻ ആണ് ഇരുട്ടിന്റെ മറവിൽ സാമൂഹ്യദ്രോഹികൾ നശിപ്പിച്ചത്.


ഷൗക്കത്തിന്റെ പരാതിയിൽ നരിക്കുനി ഗ്രാമ പഞ്ചായത്ത് അധികൃതരും,കൊടുവള്ളി പോലീസും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

Previous Post Next Post
3/TECH/col-right