Trending

പ്രളയം:സഹായ ഹസ്തവുമായി MJHSS


എളേറ്റിൽ:ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും മാതൃക കാണിക്കാറുള്ള എളേറ്റിൽ MJHSS  ജീവനക്കാർ പ്രളയ ദുരിതാശ്വാസത്തിൽ പങ്കാളികളായി.

ഒന്നാം ഘട്ട സഹായം SPC യൂണിറ്റ് വക നൽകിയതിന്റെ തുടർച്ചയായി രണ്ടാം ഘട്ടത്തിലാണ് സ്റ്റാഫിന്റെ വകയായി ഈ സഹായം. പ്രളയം നാശം വിതച്ച കണ്ണപ്പൻ കുണ്ടിലും ചലക്കുടിയിലും ക്ളീനിംഗ് പ്രവൃത്തനത്തിലും അധ്യാപകർ സജീവമായിരുന്നു.


ഹൈസ്കൂളിലെ ജീവനക്കാർ മാത്രമായി പണം നൽകി, ഒരു ലക്ഷത്തോളം രൂപ സമാഹരിച്ചു . 100 കുടുംബങ്ങൾക്ക് ഒരാഴ്ച്ചത്തേക്കുള്ള ആഹാര സാധങ്ങൾ എറണാകുളം ജില്ലയിലെ ആലുവ, പറവൂർ, പള്ളം എന്നീ പ്രളയ ബാധിത പ്രദേശങ്ങളിൽ അധ്യാപക സംഘം നേരിട്ട് കിറ്റുകൾ വിതരണം ചെയ്തു.
 

26/08/2018 ഞായറാഴ്ച രാവിലെ സ്കൂൾ അങ്കണത്തിൽ ബഹു.  കിഴക്കോത്ത്‌ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. NC ഉസ്സൈൻ മാസ്റ്റർ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.

നിർധനരായ വിദ്യാര്ഥികളെ സഹായിക്കുന്നതിനുള്ള കുട്ടികളുടെ Little Hope പദ്ധതിയടക്കം നിരവധി പരിപാടികളോടെ MJ ഹൈസ്കൂൾ കാരുണ്യ പ്രവർത്തനം തുടർന്നു കൊണ്ടിരിക്കുന്നു.
Previous Post Next Post
3/TECH/col-right