Trending

മഴക്കെടുതി:സഹായ ഹസ്തവുമായി എം.കെ രാഘവന്‍ എംപി

കോഴിക്കോട്: മഴക്കെടുതി ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് സഹായ ഹസ്തവുമായി എം.കെ രാഘവന്‍ എംപി. ജില്ലയില്‍ കോഴിക്കോട് ലോകസഭ മണ്ഡലത്തില്‍ നിന്ന് മാത്രം ഇരുപത്തിയയ്യായിരത്തോളം പേരാണ് വെള്ളപ്പൊക്കം കാരണം വീടൊഴിഞ്ഞ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറി താമസിച്ചത്.




ദുരിതാശ്വസ ക്യാമ്പില്‍ കഴിഞ്ഞ മുഴുവന്‍ പേര്‍ക്കും അരി, പഞ്ചസാര, ചായപ്പൊടി തുടങ്ങിയവ അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. ആളുകള്‍ ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിയെങ്കിലും ഇപ്പോഴും പലരും ജോലിക്ക് പോലും കഴിയാതെ വീട്ടില്‍ തന്നെ കഴിയുകയാണ്. ഇവരെ സഹായിക്കാനാണ് എംപി മുന്നോട്ട് വന്നിരിക്കുന്നത്. വാര്‍ഡ്‌ മെമ്പര്‍മാരുടേയും പാര്‍ട്ടി പ്രവര്‍ത്തകരുടേയും സഹകരണത്തോടെ ഇന്നലെ മുതല്‍ കിറ്റുകള്‍ ദുരിത ബാധിതരുടെ വീട്ടില്‍ എത്തിച്ച് തുടങ്ങി.

സുമനസ്സുകളുടെ സഹകരണത്തോടെയാണ് കിറ്റുകള്‍ തയ്യാറാക്കിയതെന്ന് എംകെ രാഘവന്‍ പറഞ്ഞു. നേരത്തെ ദുരിതാശ്വാസ ക്യാമ്പുകള്‍ എംപി സന്ദര്‍ശിച്ചിരുന്നു. ഇവിടെ നിന്ന് ഇവരുടെ അവസ്ഥ നേരിട്ട് മനസിലാക്കിയ ഇദ്ദേഹം സുമനസ്സുകളുടെ സഹായം തേടുകയായിരുന്നു.



 ദുരിതാശ്വസ ക്യാമ്പില്‍ കഴിഞ്ഞ പലരും ഇനിയും ദീര്‍ഘകാലം ഇത്തരം സഹായങ്ങള്‍ ആവശ്യമുള്ളവരാണ്. വീടുകള്‍ നഷ്ടപ്പെട്ടവരും രോഗം ബാധിച്ചവരും ഇവര്‍ക്കൊപ്പമുണ്ട്. ദുരിത കയത്തില്‍ നിന്ന് ഇവരെ രക്ഷിക്കാന്‍ മുന്നില്‍ നിന്ന എല്ലാവരും എന്നും ഇവര്‍ക്കൊപ്പം ഉണ്ടാവണമെന്നും എംകെ രാഘവന്‍ പറഞ്ഞു.
Previous Post Next Post
3/TECH/col-right