Trending

പ്രളയ ദുരിതം: യു.എ. ഇ മന്ത്രിയുമായി എം.എ.യൂസഫലി കൂടിക്കാഴ്ച നടത്തി

ദുബായ്: കേരളത്തിലെ പ്രളയ ദുരിതവുമായി ബന്ധപ്പെട്ട് യു.എ. ഇ കാബിനറ്റ് കാര്യ മന്ത്രി മുഹമത് അല്‍ ഗര്‍ഗാവിയുമായി വ്യവസായി എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി. കേരളത്തെ സഹായിക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായി എംഎ യൂസഫലി ദുബായില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.


കേരളത്തെ സഹായിക്കാന്‍ യു.എ. ഇ യില്‍ ഷെയ്ഖ് ഖലീഫ ഫൗണ്ടേഷന്‍ വഴി ഊര്‍ജിതമായ ധന സമാഹരണമാണ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണെന്നും എം.എ യൂസഫലിപറഞ്ഞു. സ്വന്തം ആരോഗ്യം പോലും വക വെക്കാതെയാണ് മുഖ്യമന്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നതെന്നും ഇത് മാതൃകാ പരമാണെന്നും എം.എ.യൂസഫലി പറഞ്ഞു.
Previous Post Next Post
3/TECH/col-right