തിരുവനന്തപുരം:വിദേശത്തുനിന്നുള്ള ദുരിതാശ്വാസ സഹായങ്ങള്‍ക്ക് നികുതി ഇളവ് നല്‍കാത്തതിനെ തുടര്‍ന്ന് ദുരിതബാധിതര്‍ക്ക് എത്തേണ്ട നിരവധി ലോഡ് സാധനങ്ങള്‍ വിമാനത്താവളത്തില്‍ കെട്ടിക്കിടക്കുന്നു. ദുരിത ബാധിതര്‍ക്ക് പ്രവാസികള്‍ അയച്ച സാധനങ്ങള്‍ക്ക് വന്‍ നികുതിയാണ് അധികൃതര്‍ ചുമത്തുന്നത്. കശ്മീരിലും ബീഹാറിലും വലിയ പ്രളയം ഉണ്ടായപ്പോള്‍ പ്രത്യേക ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാര്‍ നികുതി ഒഴിവാക്കിയിരുന്നു. ഈ ആനുകൂല്യം ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടാത്തതാണ് പ്രശ്‌നമാകുന്നത്. പ്രതിസന്ധി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കേന്ദ്ര സര്‍ക്കാരിന് കത്ത് പോയിരുന്നു. എന്നാല്‍ നാല് ദിവസം കഴിഞ്ഞിട്ടും കേന്ദ്ര സര്‍ക്കാരില്‍ നിന്നും യാതൊരുവിധ കത്തും ലഭിച്ചിട്ടില്ല.
വിദേശത്ത് നിന്നും സാധനങ്ങള്‍ അയക്കുമ്പോള്‍ 148/94 എന്ന നോട്ടിഫിക്കേഷന്‍ പ്രകാരമുള്ള ഒഴിവുകള്‍ ബാധകമായിരിക്കും എന്നാണ് കസ്റ്റംസ് അധികൃതര്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത്. ഈ നോട്ടിഫിക്കേഷന്‍ പ്രകാരം രജിസ്‌ട്രേഷനുള്ള ചാരിറ്റബിള്‍ സംഘടനകള്‍ക്ക് മാത്രമേ വിദേശത്ത് നിന്നുള്ള സാധനങ്ങള്‍ സ്വീകരിക്കാന്‍ കഴിയുകയുള്ളു.
തികച്ചും അപ്രായോഗികമായ പഴയ ഒരു നോട്ടിഫിക്കേഷനാണിത്. ഇതുവഴി കൃത്യമായി സാധനങ്ങള്‍ എത്തിക്കാന്‍ ആര്‍ക്കും കഴിയില്ല.

Tags:
KERALA