കോഴിക്കോട് : ക്യാംപുകളില്‍ നിന്നും ബന്ധു വീടുകളില്‍ നിന്നും തിരിച്ചെത്തുന്നവരെ കാത്തിരിക്കുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍. വീടുകളിലും ഇതിനോടുചേര്‍ന്ന കിണറുകളിലും ആരോഗ്യ ഭീഷണി ഉയര്‍ത്തുന്ന വിവിധ മാലിന്യങ്ങളാണ് അടിഞ്ഞുകൂടിയിരിക്കുന്നത്. സെപ്റ്റിക് ടാങ്കുകളില്‍നിന്നടക്കമുളള മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്നതാണ് ഭീഷണി വര്‍ധിപ്പിക്കുന്നത്.
നിപാ, ഡങ്കിപ്പനി ഉള്‍പ്പെടെയുളള മാരകരോഗങ്ങള്‍ ഉയര്‍ത്തിയ ഭീതിയില്‍നിന്നും മുക്തമാകുന്നതിനിടെയാണ് ജില്ല പേമാരി ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നത്.
പുരയിടമാകെ അടിഞ്ഞുകൂടികിടക്കുന്ന മാലിന്യങ്ങളെ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് വീട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും. വീട്ടുകാര്‍ക്കു മാത്രം ശുചീകരിക്കാന്‍ പറ്റാത്ത പരുവത്തിലാണ് വിവിധ വീടുകളുടെയും അവസ്ഥ. രാഷ്ട്രീയ സംഘടനകളും സന്നദ്ധ പ്രവര്‍ത്തകരും വീടും കിണറും ശുചീകരിക്കുന്നുണ്ടെങ്കിലും ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കാന്‍ നാട്ടുകാര്‍ക്ക് സാധിക്കുന്നില്ല.
കിണറുകള്‍ ശുചീകരിക്കുന്നതിന്റെ ഭാഗമായി ബ്ലീച്ചിങ് പൗഡര്‍ തളിക്കുന്നത് സര്‍വസാധാരണമാണ്. എന്നാല്‍ ശരിയായ അളവിന്റെ അഭാവത്തില്‍ കിണറുകളിലെത്തുന്ന പൗഡര്‍ ഉപകാരത്തെക്കാളേറെ ഉപദ്രവമാണ് വരുത്തിവെക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ തന്നെ സമ്മതിക്കുന്നു. ഇത് ഉപയോഗിക്കേണ്ടതിന്റെ സമയ ദൈര്‍ഘ്യം, അളവ് എന്നിവ സംബന്ധിച്ച് ആരോഗ്യ വകുപ്പ് അധികൃതരില്‍നിന്നും വിദഗ്ധ നിര്‍ദേശം തേടേണ്ടതുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് ആരോഗ്യ വകുപ്പ് അധികൃതരുമായി സഹകരിച്ച് ബോധവല്‍ക്കരണം നടത്തേണ്ട സമയം അതിക്രമിച്ചു. വെള്ളം കയറിയ വീടുകള്‍ ശുചീകരിക്കുന്നത് ക്രിയാത്മകമായ രീതിയില്‍ ആയാലെ മാരകമായ പകര്‍ച്ചവ്യാധികളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കഴിയൂ.

Tags:
KOZHIKODE