Trending

സംവിധായകന്‍ കെ. കെ ഹരിദാസ് അന്തരിച്ചു

മലയാളത്തിലെ പ്രശസ്ത സംവിധായകന്‍ കെ. കെ ഹരിദാസ് അന്തരിച്ചു. 20 ല്‍ അധികം മലയാള ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. വധു ഡോക്ടറാണ്, ഒന്നാം വട്ടം കണ്ടപ്പോള്‍ , പഞ്ച പാണ്ഡവര്‍ ,കല്യാണ പിറ്റേന്ന് ,കിണ്ണം കട്ട കള്ളന്‍ തുടങ്ങി നിരവധി ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പിറന്നത്. 


പ്രശസ്ത സംവിധായകരുടെ 48-ഓളം ചിത്രങ്ങളിലാണ് അസൊസിയേറ്റ് ആയി ജോലി ചെയ്തത്.നിസാര്‍ സംവിധാനം ചെയ്ത ‘സുദിനം’ ആയിരുന്നു അവസാനം അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച ചിത്രം. 1994ല്‍ സ്വതന്ത്രസംവിധായകനായി. ജയറാം നായകനായ ‘വധു ഡോക്റ്ററാണ്’ ആണ് ആദ്യ ചിത്രം.
Previous Post Next Post
3/TECH/col-right