Trending

കബനി നദി കരകവിഞ്ഞു:വയനാട്ടില്‍ നൂറിലധികം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു

വയനാട്: കബനി നദി കരകവിഞ്ഞതിനെ തുടർന്ന് വയനാട് പെരിക്കല്ലൂരിൽ നിന്ന് നൂറിലധികം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. നദി കരകവിഞ്ഞതിനെ തുടര്‍ന്ന് നിരവധി വീടുകള്‍ തകര്‍ന്നു. പെരിക്കല്ലൂര്‍ ഗവ:ഹയർ സെക്കണ്ടറി സ്കൂളില്‍ 300 ഓളം ആളുകളെ മാറ്റിപാര്‍പ്പിച്ചിരിക്കുകയാണ്. കുറുവ ദ്വീപ് ഉൾപ്പെട്ട ഈ മേഖലയിൽ നിരവധി ആദിവാസി കുടുംബങ്ങളാണ് അടച്ചുറപ്പില്ലാത്ത വീടുകളിൽ കഴിയുന്നത്. ഏതാനും മിനിറ്റുകൾ മാത്രം ചെറിയ ശമനമുണ്ടാകുന്ന മഴ വീണ്ടും ശക്തിയാര്‍ജ്ജിക്കുകയാണ് ഇവിടെ.


പ്രദേശത്തെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലാണ് ആൾപൊക്കത്തിൽ വെള്ളം കയറിയിട്ടുള്ളത്. മഴ ശമിച്ചാലും ഇവിടം സാധാരണ നിലയിലാകാൻ മാസങ്ങളെടുക്കും. മഴ മാറി നിന്നാൽ മാത്രമെ നാശത്തിന്റെ കണക്കെടുക്കാനാകൂ. ഈ മേഖലയിലെ നൂറുകണക്കിന് ഏക്കർ നെൽപ്പാടങ്ങളും വാഴ അടക്കമുള്ള മറ്റു കൃഷിയിടങ്ങളും വെള്ളത്തിനടിയിലാണ്. ദുരിതബാധിത പ്രദേശങ്ങളും പുനരധിവാസ ക്യാമ്പും ഐ.സി.ബാലകൃഷ്ണൻ എം.എൽ.എയും ഉദ്യോഗസ്ഥരും  സന്ദർശിച്ചു.
Previous Post Next Post
3/TECH/col-right