തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ താങ്ങായി വിദേശ മലയാളികള്‍ അയക്കുന്ന ദുരിതാശ്വാസ സഹായങ്ങള്‍ക്ക് കേന്ദ്രം നികുതി ഇളവ് നൽകി. സന്നദ്ധസംഘടനകൾക്കും ഇളവനുവദിച്ചിട്ടുണ്ട്. വന്‍ നികുതി ഒടുക്കേണ്ടി വരുന്നതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും അയച്ച സാധനങ്ങൾ വിമാനത്താവളങ്ങളില്‍ കെട്ടിക്കിടക്കുന്നുണ്ട്.
ഗള്‍ഫ് മലയാളികള്‍ സ്വരൂപിച്ച് നാട്ടിലേക്ക് അയക്കുന്ന ലോഡ് കണക്കിന് സാധനങ്ങളാണ് കെട്ടിക്കിടക്കുന്നത്. ഇതിന് സര്‍ക്കാര്‍ അടിയന്തിരമായി നികുതി ഇളവ് അനുവദിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു.
ഗള്‍ഫ് മലയാളികള്‍ സ്വരൂപിച്ച് നാട്ടിലേക്ക് അയക്കുന്ന ലോഡ് കണക്കിന് സാധനങ്ങളാണ് കെട്ടിക്കിടക്കുന്നത്. ഇതിന് സര്‍ക്കാര്‍ അടിയന്തിരമായി നികുതി ഇളവ് അനുവദിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു.
Tags:
KERALA