Trending

ശാന്തം അറഫാ സംഗമം:ഗൾഫ് നാടുകളിൽ ഇന്ന് ബലിപെരുന്നാൾ

മക്ക: ശാന്തമായ കടല്‍ പോലെ അറഫയില്‍ മനഷ്യമഹാസാഗരം. പല ദേശക്കാര്‍, വര്‍ണക്കാര്‍, ഭാഷക്കാര്‍ കുട്ടികള്‍, സ്ത്രീകള്‍, വൃദ്ധര്‍, ശക്തര്‍, അശക്തര്‍ എല്ലാവരും ദൈവത്തി​െന്‍റ ദര്‍ബാറില്‍ അച്ചടക്കത്തോടെ നിന്നു പ്രാര്‍ഥിച്ചു. കിലോമീറ്ററുകള്‍ ദൂരത്തില്‍ ഒരേ വസ്ത്രവും മനസുമായി നീണ്ടു പരന്നുകിടന്ന സാഗരം.സുവാര്‍ത്തകളല്ലാതെ മറ്റൊന്നും ഇവിടെ നിന്ന് കേള്‍ക്കേണ്ടി വന്നില്ല. എല്ലാവരുടെയും മുഖത്ത് ശാന്തിയും സാമാധാനവും. ചൂടി​െന്‍റ കാഠിന്യമുണ്ടായിരുന്നു. പക്ഷെ ഭക്തിയുടെ നിറവില്‍ ഹാജിമാര്‍ അത് തരണം ചെയ്തു. 


ഗൾഫ് നാടുകളിൽ ഇന്ന് ബലിപെരുന്നാൾ.പ്രവാസ ലോകത്തെ വായനക്കാർക്ക് എളേറ്ററിൽ ഓണ്ലൈനിന്റെ ബലി പെരുന്നാൾ ആശംസകൾ. 


Previous Post Next Post
3/TECH/col-right