തിരുവനന്തപുരം:
ജർമൻ സന്ദർശനം പൂർത്തിയാക്കി വനം മന്ത്രി കെ.രാജു കേരളത്തിൽ തിരിച്ചെത്തി.
മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും അറിവോടെയാണ് സന്ദർശനം
നടത്തിയതെന്ന് മന്ത്രി പറഞ്ഞു. താൻ തെറ്റൊന്നും ചെയ്തിട്ടില്ല. ഇപ്പോൾ
രാജിവെക്കേണ്ട സാഹചര്യമില്ല. താൻ പോകുേമ്പാൾ സംസ്ഥാനത്തെ പ്രളയക്കെടുതി
ഇത്രയും രൂക്ഷമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളം പ്രളയക്കെടുതിയിൽ വലയുേമ്പാൾ വിദേശയാത്ര നടത്തിയ വനം മന്ത്രിയുടെ നടപടി വിവാദത്തിന് കാരണമായിരുന്നു. കോട്ടയം ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ചുമതല കെ.രാജുവിനാണ് ഉണ്ടായിരുന്നത്. രാജുവിെൻറ യാത്രക്കെതിരെ സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തിയിരുന്നു.

Tags:
KERALA