Trending

പ്രളയത്തില്‍ എത്തിയ ' അതിഥികള്‍' ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് വെള്ളം പതിയെ ഇറങ്ങിത്തുടങ്ങി. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ജനങ്ങള്‍ വീടുകളിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുന്നു. വീട്ടിലെ ഒട്ടുമിക്ക സാധനങ്ങളും നശിച്ചു പോയെങ്കിലും ജീവന്‍തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് ചിലര്‍. മറ്റുചിലര്‍ക്ക് അങ്ങനെയും ആശ്വസിക്കാന്‍ പറ്റുന്നില്ല. ഉറ്റവരില്‍ പലരേയും പ്രളയമെടുത്തിരിക്കുന്നു.
കൂത്തിയൊലിച്ചു വന്ന വെള്ളത്തോടൊപ്പം ഒഴുകിയെത്തിയ മാലിന്യങ്ങള്‍ കൊണ്ട് പലവീടുകളും നിറഞ്ഞതിനാല്‍ അടുത്ത ദിവസങ്ങളിലൊന്നും കേറിതാമസിക്കാന്‍ കഴിയില്ലെങ്കിലും സന്നദ്ധപ്രവര്‍ത്തകരുടേയും തദ്ദേശസ്വയംഭരണം സ്ഥാപനങ്ങളുടേയും സഹായത്തോടെ വീടുകള്‍ വൃത്തിയാക്കുന്ന തിരക്കിലാണ് ആളുകള്‍. പാമ്പുകള്‍ മുതല്‍ പലവിഷ ജന്തുക്കളും വീടുകളില്‍ കയറികൂടിയതിനാല്‍ അതീവ ശ്രദ്ധയോടെയാണ് വീടുകള്‍ വൃത്തിയാക്കുന്ന പ്രവര്‍ത്തി നടക്കുന്നത്.

വെള്ളത്തോടൊപ്പം വീടുകളില്‍ കയറിക്കൂടിയ പാമ്പുകളെയാണ് വീട് വൃത്തിയാക്കാന്‍ വരുന്നവര്‍ പ്രധാനമായും പേടിക്കുന്നുത്. വീടുകളില്‍ മാത്രമല്ല ഇടവഴികളിലും റോഡുകളിലുമെല്ലാം നിരവധി പാമ്പുകള്‍ ഉണ്ട്. ഇതില്‍ അധികവും വിഷമില്ലാത്തവയാണെങ്കിലും ഉഗ്രവിഷമുള്ള അണലി, മൂര്‍ഖന്‍ എന്നിവയും ധാരാളമായുണ്ട്.

മൂന്ന് ദിവസത്തിനിടെ പാമ്പ് കടിയേറ്റ് മാത്രം എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്തിയില്‍ മാത്രം ചികിത്സ തേടിയെത്തിയത് 53 പേര്‍. ഭൂരിപക്ഷം പേരും ചികിത്സയ്ക്ക് എത്തിയത് അണലി കടിയേറ്റായിരുന്നു. ആശുപത്രിയില്‍ എത്തിയ എല്ലാവരുടെയും ജീവന്‍ സുരക്ഷിതമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

മൂന്ന് വര്‍ഷത്തേക്ക് നൂറ് പാമ്പുകടി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന സാഹചര്യം മാത്രം ഉണ്ടായിരുന്ന ആശുപത്രിയില്‍ മൂന്ന് ദിവസത്തെ കണക്ക് ഞെട്ടിക്കുന്നതാണെന്നും ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിക്കുമ്പോള്‍ ആണ് പ്രളയത്തില്‍ വന്നുകൂടി പാമ്പുകള്‍ എത്രത്തോളമായിരിക്കണം എന്ന ആശങ്ക വര്‍ധിക്കുന്നത്.
വെള്ളപ്പൊക്കം ഇറങ്ങിയതിന് ശേഷം ആലുവ ദേശം കവലയില്‍ തിരിച്ചെത്തിയതായിരുന്നു ദീപ എന്ന വീട്ടമ്മ. കഴുത്തൊപ്പം വെള്ളമെത്തിയപ്പോഴായിരുന്നു ദീപ വഞ്ചിയില്‍ ക്യാംപിലേക്ക് പോയത്. ഭാര്‍ത്താവും രണ്ടുമക്കളും വേറെ ക്യാമ്പില്‍ ആയിരുന്നതിനാല്‍ ദിവസങ്ങളോളം അവരെ കുറിച്ച് ഒരു വിവരവും ലഭിക്കാത്തതിന്റെ ആശങ്കയോടെയായിരുന്നു ദീപ ക്യാംപില്‍ കഴിച്ചു കൂട്ടിയത്.ഒടുവില്‍ ഭര്‍ത്താവും മക്കളും സുരക്ഷിതരാണെന്ന് അറിഞ്ഞതിലെ സന്തോഷവുമായി വീട്ടിലെത്തിയപ്പോള്‍ ഒരായുസ്സിന്റെ അധ്വാനം കൊണ്ട് വാങ്ങിയതെല്ലാം നശിച്ചുപോയിരിക്കുന്നതാണ് കണ്ടത്. വെള്ളമൊഴിഞ്ഞ വീട്ടില്‍ നിറയെ പാമ്പുകളെ കണ്ടതിന്റെ ഞെട്ടല്‍ വേറെയും.

വീടിനുള്ളില്‍ നിന്നുമാത്രം 35 പാമ്പുകളെയാണു കൊന്നത്. ഇനിയും ഇവയുണ്ടോ എന്നറിയില്ല. വാതിലിലും ഗ്യാസ് കുറ്റിയിലും പാത്രങ്ങളിലുമെല്ലാം പാമ്പുണ്ടായിരുന്നെന്ന് ദീപ പറയുന്നു. ചത്ത പാമ്പുകള്‍ വേറെയും കിടക്കുന്നു. അതിന് പുറമേ ദുര്‍ഗന്ധങ്ങലും മറ്റ് പ്രശ്‌നങ്ങളും ഉണ്ട്.

പ്രളയം കഴിഞ്ഞ് വീട്ടിലേക്ക് ചെല്ലുമ്പോള്‍ പല ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മുരളി തുമ്മാരുകുടി വിശദമായി തന്നെ എഴുതിയിട്ടുണ്ട്..


1. ഒറ്റക്ക് വീട്ടിലേക്ക് മടങ്ങരുത്. മുതിർന്നവർ രണ്ടോ അതിലധികമോ പേർ ഒരുമിച്ചു പോകണം. എന്തെങ്കിലും കുഴപ്പം ഉണ്ടായാൽ പരസ്പരം സഹായിക്കാൻ പറ്റുമല്ലോ (സ്വന്തം വീടിൻറെ നാശം കണ്ട് ഹൃദയസ്തംഭനം വരെ ഉണ്ടാകുന്നവരുണ്ട്).
2. ആദ്യമായി വീട്ടിലേക്ക് തിരിച്ചു പോകുമ്പോൾ കുട്ടികളെ കൊണ്ടുപോകരുത്. എന്താണ് അവിടെ കാണാൻ പോകുന്നതെന്നോ എന്തൊക്കെ അപകടങ്ങൾ ഉണ്ടെന്നോ പറയാൻ പറ്റില്ല, കുട്ടികൾക്ക് അപകടം ഉണ്ടായില്ലെങ്കിലും മാനസിക ആഘാതം ഉണ്ടാകും. ഒഴിവാക്കണം.
3. ഒരു കാരണവശാലും രാത്രിയിൽ വീട്ടിലേക്ക് ചെല്ലരുത്. വീടിനകത്ത് പാമ്പു മുതൽ ഗ്യാസ് ലീക്ക് വരെ ഉണ്ടാകും. രാത്രി കയറിച്ചെല്ലുന്നത് കൂടുതൽ അപകടം വിളിച്ചുവരുത്തുകയാണ്.
സൂക്ഷിക്കണം. 4. വീട്ടിലേക്കുള്ള വഴിയിലും വീടിന്റെ മുറ്റത്തുമെല്ലാം ഒരടിയോളം കനത്തിൽ ചെളി ആയിരിക്കാനാണ് സാധ്യത. ഗേറ്റ് ഉണ്ടെങ്കിൽ തുറക്കാൻ പ്രയാസപ്പെടും.
5. മതിലിന്റെ നിർമ്മാണം മിക്കവാറും നല്ല ബലത്തിലല്ല. അതുകൊണ്ടു തന്നെ ഗേറ്റ് ശക്തമായി തള്ളി തുറക്കുന്നത് മതിലിടിഞ്ഞ് അപകടം ഉണ്ടാക്കും. സൂക്ഷിക്കണം.
6. റോഡിലോ മുറ്റത്തോ ചെളിയിൽ തെന്നിവീഴാതെ നോക്കണം. പറ്റുമെങ്കിൽ ചെളിയുടെ നിരപ്പിന് മുകളിൽ ഉള്ള ചെരുപ്പുകൾ ധരിക്കണം. വ്യക്ത്തി സുരക്ഷക്ക് വേണ്ടി ഒരു മാസ്ക് ഉപയോഗിക്കണം, അത് ലഭ്യമല്ലെങ്കിൽ ഒരു തോർത്ത് മൂക്കിന് മുകളിലൂടെ ചുറ്റിക്കെട്ടണം. കയ്യിൽ കട്ടിയുള്ള കൈയുറകൾ ഉണ്ടെങ്കിൽ നല്ലതാണ്.
മൃതദേഹം 7. നമ്മുടെ വീടിന്റെ ചുറ്റും മനുഷ്യരുടെയോ മൃഗങ്ങളുടെയോ മൃതദേഹം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുക. അങ്ങനെ ഉണ്ടെങ്കിൽ ഒരിക്കലും അത് കൈകൊണ്ടു തൊടരുത്. മനുഷ്യരുടെ മൃതദേഹം ആണെങ്കിൽ പോലീസിനെ അറിയിക്കണം.
8. വീടിനകത്ത് കയറുന്നതിന് മുൻപ് വീടിന്റെ ഭിത്തിയിൽ പ്രളയജലം എത്രമാത്രം എത്തിയിരുന്നു എന്നതിന്റെ അടയാളം കാണും. അത് കൂടുതൽ വ്യക്തമായി ചോക്കുകൊണ്ടോ പെയിന്റ് കൊണ്ടോ മാർക്ക് ചെയ്തു വക്കുക. ഒരു നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം ഉണ്ടാകുന്ന വൻ പ്രളയമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. 1924 ൽ ഉണ്ടായതുപോലെ ഒന്ന്. അന്നത്തെ പ്രളയം ആളുകൾ രേഖപ്പെടുത്തി വെക്കാത്തതുകൊണ്ടാണ് പ്രളയ സാധ്യതയുള്ള പുഴത്തീരങ്ങൾ ജനവാസ കേന്ദ്രമായത്. അത്തരം ഒരു തെറ്റ് നാം നമ്മുടെ അടുത്ത തലമുറയോട് കാണിക്കരുത്.
Previous Post Next Post
3/TECH/col-right