Trending

പ്രളയക്കെടുതി:കേരളത്തിന് യു.എ.ഇ 700 കോടി നൽകും

തിരുവനന്തപുരം:യു.എ.ഇ ഗവൺമെന്റ് 700 കോടിയുടെ സഹായം കേരളത്തിന് വാഗ്ദാനം ചെയ്തു.യു.എ.ഇ. ഭരണാധികാരികൾക്ക് മുഖ്യമന്ത്രി പ്രത്യേക നന്ദി അറിയിച്ചു.


 കേരളം കണ്ട ഏറ്റവും പ്രകൃതി ദുരന്തം അനുഭവിക്കുന്ന മലയാളികള്‍ക്ക് അതിജീവിക്കാന്‍ 700 കോടി രൂപ സഹായം നല്‍കിയ യുഎഇ യുടെ നടപടി ലോകമെങ്ങും പ്രചരിക്കുന്നു. ഈ വാര്‍ത്ത വന്നത് മുതല്‍ ഇന്ത്യയിലെ ഏറ്റവും ബുദ്ധിശാലികളായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഐഎടി, ഐഐഎം തുടങ്ങിയ വിദ്യാര്‍ത്ഥികളടക്കമുള്ളവരുടെ സോഷ്യല്‍ മീഡിയ സ്റ്റാറ്റസ് തന്നെ ഈ ഭീമമായ സംഭാവനയാണ്. കേരളവും യുഎഇയും തമ്മിലുള്ള ചരിത്രപരമായ ബന്ധവും യുഎഇയുടെ വിജയത്തിന് കാരണക്കാരായതില്‍ മലയാളികള്‍ വ്യക്തമായ പങ്ക് വഹിച്ചതുമാണ് ഏറ്റവും ദുരിതം അനുഭവിക്കുന്ന സമയത്ത് തന്നെ യുഎഇ തുണയായി എത്തിയത്. 

കേരളത്തിലേക്ക് സഹായം ചെയ്യാനായി രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിവിധ ചാരിറ്റി സംഘടനകള്‍ വഴിയും ഭരണാധികാരികളുമാണ് ഈ ഭീമമായ സംഖ്യ നല്‍കുന്നത്. ഞങ്ങള്‍ മലയാളികളെ കൈവിടില്ല എല്ല ദുബയ് പോലീസ് പുറത്തിറക്കിയ ശ്രദ്ധേയമായ വീഡിയ ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. മലയാളികള്‍ അനുവഭിക്കുന്ന ദുരിതങ്ങള്‍ പ്രമുഖ അറബി പത്രമായ ഇത്തിഹാദ് 7 പേജിലാണ് ഞായറാഴ്ച പ്രസിദ്ധീകരിച്ചിരുന്നത്. ലോകമെങ്ങും പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ കേരളത്തില്‍ ദുരിതം അനുഭവിക്കുന്ന മലയാളി സഹോദരങ്ങളെ ആരും മറക്കരുതെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ജനങ്ങളെ ഓര്‍മ്മിച്ചിരുന്നു.
Previous Post Next Post
3/TECH/col-right