എളേറ്റിൽ : കനത്ത മഴയിൽ റോഡ് തകർന്ന് കുഴികൾ രൂപപ്പെട്ടതിനാൽ ഓട്ടോകൾ സർവീസ് നടത്താൻ തയ്യാറാവുന്നില്ല. എളേറ്റിൽ വട്ടോളി - പരപ്പൻ പൊയിൽ റോഡിൽ എം.ജെ ഹയർ സെക്കണ്ടറി സ്കൂളിനു സമീപത്തെ, കോട്ടോപ്പാറ കയറ്റത്തിയാണ് കൂടുതലും തകർന്നത്. കനത്ത മഴയിൽ തകർന്ന കയറ്റത്തിന്റെ മേൽ ഭാഗം കോറിവെയ്റ്റ് നികത്തിയാണ് കുഴികൾ അടച്ചത്.കുയ്യിൽ പീടികക്ക് സമീപത്ത് റോഡിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ, ഗർത്തങ്ങൾ ഇരുചക്ര വാഹനക്കാരുടെ ശ്രദ്ധയിൽ പെടാത്തതും അപകടത്തിന്ന് കാരണമാകുന്നു. വിദ്യാത്ഥികൾ കൂടുതൽ ആശ്രയിക്കുന്ന സമയങ്ങളിൽ ഓട്ടോകൾ സ്റ്റാന്റിൽ നിന്ന് 'അപ്രത്യക്ഷമാകുന്നത് ' പതിവാണ്. ലൈൻ ബസ്സിൽ എളേറ്റിൽ വട്ടോളിയിൽ എത്തുന്ന വിദ്യാത്ഥികളാണ് ഓട്ടോ കൂട്ടതലായും ആശ്രയിക്കന്നത്.
Follow Us on: fb/elettilonline
Tags:
ELETTIL NEWS