കോഴിക്കോട്: പനിയും മസ്തിഷ്കജ്വരത്തിന്റെ ലക്ഷണങ്ങളോടും കൂടി ജൂലായ് പതിമൂന്നിന് ഒരു രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തിരുന്നു. രോഗ സ്ഥിരീകരണത്തിനായി വിവിധ സാമ്പിളുകൾ പൂനെയിലുള്ള നാഷണൽ വൈറോളജി ഇൻസ്റ്റിറ്റൂട്ടിലെക്ക് അയച്ചിരുന്നു. വെസ്റ്റ് നൈൽ രോഗമാണെന്ന് സ്ഥിരീകരിക്കണമെങ്കിൽ രണ്ടാമത്തെ സാമ്പിൾ കൂടി അയച്ചു സ്ഥിരീകരിക്കേണ്ടതുണ്ട്.
രണ്ടാമത്തെ സാമ്പിൾ നാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും പുണെയിലേക്ക് അയക്കും. ഈ റിസൾട്ട് പോസിറ്റീവ് അയാൽ മാത്രമേ വെസ്റ്റ് നൈൽ രോഗം സ്ഥിരീകരിക്കുകയുള്ളൂ എന്ന് ഡിഎംഒ ഡോ. ജയശ്രീ അറിയിച്ചു. ആരോഗ്യ വകുപ്പ് രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ജില്ലാ ആരോഗ്യ വകുപ്പ്, കോഴിക്കോട്
For News Updates follow our Whats app channel
https://chat.whatsapp.com/8iGzd50QTOr2h0X7Ct3Epp