ജലജന്യ രോഗമായ കോളറ മലിന ജലത്തിലൂടെയാണ് പകരുന്നത്.
പരിസര ശുചീകരണമാണ് രോഗം തടയാൻ പ്രധാനമായും വേണ്ടത്.
ജലത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ് കോളറ അഥവാ ഛർദ്യാതിസാരം. വിബ്രിയോ കോളറെ (Vibrio Cholerae) എന്ന ബാക്ടീരിയയാണ് രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളിൽനിന്ന് ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ് ഈ രോഗണുക്കൾ ശരീരത്തിലെത്തുന്നത്.
മനുഷ്യരുടെ മലവിസർജനം വഴി പുറത്താകുന്ന ഈ ബാക്ടീരിയകൾ കുടിവെള്ളത്തിൽ കലരുകയും അതിലൂടെ രോഗം പകരുകയും ചെയ്യും. ഇത്തരം ബാക്ടീരിയകൾക്ക് വെള്ളത്തിൽ ഏറെ നേരം ജീവിക്കാൻ കഴിയും. ഈച്ചയും ഈ രോഗം പരത്തുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നുണ്ട്. വേഗത്തിൽ നിർജലീകരണം നടക്കുന്നതിനാൽ ആരോഗ്യമുള്ള ഏതൊരാളെയും മണിക്കൂറുകൾക്കകം തീർത്തും അവശരാക്കുന്നതിനും മരണത്തിനും വരെ കോളറ കാരണമാകുന്നു.
പ്രതിരോധിക്കാനാവും... ചെയ്യേണ്ടത്
>ചുറ്റുപാടുകൾ മലിനമാകാതെ സൂക്ഷിക്കുക.
>തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
>ജലാശയങ്ങൾ മലിനീകരിക്കരുത്.
>കോളറബാധിത പ്രദേശങ്ങളിൽ കിണറുകളിൽ സാധാരണ ക്ലോറിനേഷന് പുറമെ സൂപ്പർ ക്ലോറിനേഷൻ നടത്തണം.
>ഭക്ഷണശുചിത്വം ഉറപ്പുവരുത്തുക.
>ഈച്ചകൾ പെരുകുന്നത് തടയുക.
>പഴങ്ങൾ–പച്ചക്കറികൾ തുടങ്ങിയവ നന്നായി കഴുകുക.
>ശൗചാലയത്തിൽ പോയ ശേഷം കൈകൾ വൃത്തിയാക്കുക.
>കുത്തിവെപ്പിന് ഉപയോഗിക്കുന്ന സിറിഞ്ചുകളും മറ്റും അണുവിമുക്തമാണെന്ന് ഉറപ്പാക്കുക

Tags:
HEALTH