Trending

ഈ ആഘോഷ വേളയിൽ നിങ്ങളുടെ കൈകളും കോർക്കൂ





കോഴിക്കോട്:പെരുന്നാളും ഓണവും ഒരുമിച്ച് വരുന്ന ഈ ആഴ്ചയിൽ, കോഴിക്കോട് ജില്ലയിലെ പതിനഞ്ചായിരത്തോളം കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും തിരിച്ച് വീടുകളിലേക്ക് എത്തികൊണ്ടിരിക്കുന്നത്. വെള്ളം കയറിയ വീടുകളിലെ ചെളി അടിഞ്ഞ മുറികളും, നനഞ്ഞു കുതിർന്ന രേഖകളും മറ്റ് വസ്‌തുക്കളും, ഉപയോഗശൂന്യമായ വീട്ടുപകരണങ്ങളുമെല്ലാം കണ്ടുകൊണ്ട് വീട്ടിലേക്ക് തിരിച്ചു കയറുന്ന ഇവർക്ക് പരമാവധി സഹായവും പിന്തുണയും നൽകേണ്ടത് നമ്മുടെ ഓരോത്തരുടെയും കടമയാണെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ.

അരലക്ഷത്തോളം വരുന്ന അംഗങ്ങളുള്ള ഈ കുടുംബങ്ങൾക്ക്, ജീവിതം സാധാരണ നിലയിലേക്ക് എത്തും വരെ എല്ലാ അർത്ഥത്തിലും താങ്ങാവാൻ, നമ്മൾ മനസ്സ് വെച്ചാൽ സാധിക്കും. ഈ കുടുംബങ്ങൾക്കായി പതിഞ്ചായിരത്തോളം ഭക്ഷണ കിറ്റുകൾ, കോഴിക്കോട് മാനാഞ്ചിറയിലെ ഡിടിപിസി ഓഫീസിനടുത്തുള്ള ബി.ഇ.എം ഗേൾസ് സ്‌കൂളിൽ നമ്മൾ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. ഇതിലേക്കായി കടല, ചെറുപയർ, പഞ്ചസാര, വെളിച്ചെണ്ണ എന്നീ സാധനങ്ങൾ ആവശ്യത്തിന് ലഭിച്ചിട്ടില്ല. ഓരോ കിലോ വീതം കടല, ചെറുപയർ, പഞ്ചസാര എന്നിവയും അര ലിറ്റർ വെളിച്ചെണ്ണയും അടങ്ങുന്ന കിറ്റുകൾ ബി.ഇ.എം ഗേൾസ് സ്‌കൂളിലേക്ക് എത്തിക്കാൻ നിങ്ങൾ പരമാവധി ശ്രമിക്കുമല്ലോ.

പരസ്‌പര സ്നേഹവും ആത്മാർത്ഥമായ സഹകരണവും കൊണ്ട്, ഈ പെരുന്നാൾ - ഓണക്കാലത്തെ ഏറ്റവും അർത്ഥവത്തായി ആഘോഷിക്കാൻ നമുക്ക് കൈകോർക്കാം.

ജില്ലാ കളക്ടർ
കോഴിക്കോട്

Previous Post Next Post
3/TECH/col-right