Trending

ദുരൂഹസാഹചര്യത്തിൽ യുവാവിന്റെ മൃ​തദേഹം:കൊലപാതകമെന്ന് സംശയം

കോഴിക്കോട്: കോട്ടപ്പറമ്പ്  സ്ത്രീകളുടേയും കുട്ടികളുടേയും  ആശുപത്രിക്ക് സമീപം യുവാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. കോട്ടപ്പറമ്പ് സ്വദേശി സിയ ( 30) യുടെ മൃതശരീരമാണ് കണ്ടെത്തിയത്. തലയിൽ ആഴത്തിലുള്ള മുറിവുണ്ട്. ശരീരമാസകലം പരിക്കേറ്റ നിലയിലാണ്.കൊലപാതകമാണെന്ന് സംശയിക്കുന്നു.   



രാവിലെ അഞ്ച് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.  തുടർന്ന് നാട്ടുകാർ പോലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Previous Post Next Post
3/TECH/col-right