കേരളത്തില്‍ പ്രളയത്തെത്തുടര്‍ന്നുണ്ടായ നാശഷ്ടങ്ങള്‍ നികത്താനായി
ഉദാരപൂര്‍വ്വം മുന്നോട്ടുവന്ന യുഎഇ അടക്കമുള്ള രാജ്യങ്ങളുടെ ധനസഹായം
സ്വീകരിക്കാന്‍ സാങ്കേതികമായ പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി, ആ സഹായം
തിരസ്‌കരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള
കേന്ദ്രസര്‍ക്കാര്‍. കേരളത്തിലെ വിവിധ മേഖലകളിലായി 20,000 കോടി രൂപയുടെ
നാശനഷ്ടങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്.
അതേസമയം താല്‍ക്കാലിക സഹായമായി നേരത്തെ 500 കോടിയും ഇപ്പോള്‍ അതിനൊപ്പം 100 കോടി കൂടെ ചേര്‍ത്ത് 600 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. കേരളത്തോട് കേന്ദ്രത്തിനുള്ള അവഗണനയും രാഷ്ട്രീയ പകപോക്കലുമായി ഈ തീരുമാനം വിമര്‍ശിക്കപ്പെടുന്നതിനിടെയാണ് യുഎഇ സംഭാവന ചെയ്യാമെന്നേറ്റ 700 കോടി രൂപ സ്വീകരിക്കുന്നതില്‍ സാങ്കേതികപ്രശ്‌നമുണ്ടെന്ന് കേന്ദ്രം വാദിക്കുന്നത്.എന്നാല്‍ തുക സ്വീകരിക്കുന്നതിന് സാങ്കേതികമായ യാതൊരു തടസ്സവുമില്ലെന്നും, സ്വീകരിക്കണോ വേണ്ടയോ എന്ന് കേന്ദ്രം തീരുമാനമെടുക്കുക മാത്രമാണ് ചെയ്യേണ്ടതെന്നും അന്താരഷ്ട്ര, ദേശീയ രേഖകള്‍ അടിസ്ഥാനമാക്കി ചൂണ്ടിക്കാട്ടുന്നു കേരള ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷക വിമല ബിനു.
രാജ്യത്തുണ്ടാകുന്ന ദുരന്തങ്ങളെ നേരിടാനും ശേഷമുള്ള പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനുമായി 2005ലെ ‘ദുരന്തം കൈകാര്യം ചെയ്യല്‍ നിയമ’ പ്രകാരം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴില്‍ രൂപീകരിക്കപ്പെട്ട സമിതിയാണ് ‘ദേശീയ ദുരന്തനിവാരണ അതോറിറ്റി’ അഥവാ NDMA. ദുരന്തനിവാരണത്തിന് ആഗോളരാജ്യങ്ങളുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കാമെന്ന ആശയപ്രകാരം 2009ല്‍ NDMA ദേശീയനയം രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.
അതോടൊപ്പം 2015ല്‍ ജപ്പാനിലെ സെന്‍ഡായി(Sendai)യില്‍ വച്ച് നടന്ന ഐക്യരാഷ്ട്രസഭയുടെ (യുഎന്‍) ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത ഉച്ചകോടിയില്‍, ഒരു രാജ്യത്ത് ഉണ്ടാകുന്ന ദുരന്തങ്ങളെ നേരിടാനായി യുഎന്‍ അംഗങ്ങളായ രാജ്യങ്ങള്‍ക്ക് എത്തരത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാം എന്നത് സംബന്ധിച്ച് കൃത്യമായ കരട് രേഖ തയ്യാറാക്കപ്പെട്ടിട്ടുണ്ട്. Sendai Framework 2015-2030 എന്നറിയപ്പെടുന്ന ഈ രേഖയില്‍ ഇന്ത്യയടക്കമുള്ള യുഎന്‍ അംഗരാജ്യങ്ങള്‍ ഒപ്പുവച്ചിട്ടുള്ളതാണ്.
ഇത് പ്രകാരം ദുരന്തമുഖത്തെ പ്രവര്‍ത്തനങ്ങളിലും തുടര്‍ന്നുണ്ടാകുന്ന നഷ്ടങ്ങള്‍ നികത്താനുമായി രാജ്യങ്ങളും ഐക്യരാഷ്ട്രസംഘടനയും മറ്റ് ഏജന്‍സികളും ഒരുമിച്ച് പ്രവര്‍ത്തിക്കാം എന്നതാണ് ധാരണ. Sendai Frameworkന്റെ ആറാം അദ്ധ്യായത്തില്‍ ദുരന്തസമയത്തെ അന്താരാഷ്ട്ര സഹകരണത്തെപ്പറ്റി വ്യക്തമായി പറയുന്നുണ്ട്.തുടര്‍ന്ന് 2016 മെയ് മാസത്തില്‍ NDMA (National Disaster Management Authority) അംഗീകരിച്ച് പ്രസിദ്ധപ്പെടുത്തിയ ‘ദേശീയ ദുരന്തനിവാരണ പദ്ധതി’യില്‍ വിദേശസഹായം സ്വീകരിക്കുന്നതിനെപ്പറ്റി കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവതരണസന്ദേശത്തോടുകൂടിയ രേഖയിലെ ഒമ്പതാമത്തെ ചാപ്റ്ററില്‍ പറയുന്നത് ഇപ്രകാരമാണ്: ‘ഇന്ത്യന്‍ സര്‍ക്കാരിന്റെ പോളിസി അനുസരിച്ച് ഒരു വിദേശരാജ്യം (ദുരന്താഘാതലഘൂകരണം സംബന്ധിച്ച്) സ്വമേധയാ നല്‍കുന്ന സഹായം സ്വീകരിക്കാവുന്നതാണ്.’
കേന്ദ്രആഭ്യന്തരവകുപ്പാണ് ഈ സഹായം സ്വീകരിച്ച് സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ടത്. അതേസമയം സഹായം സ്വീകരിക്കണോ വേണ്ടയോ എന്ന് കേന്ദ്രസര്‍ക്കാരിന് തീരുമാനിക്കാവുന്നതാണ്. അതായത് സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വിദേശസഹായം സ്വീകരിക്കാന്‍ കഴിയില്ല എന്ന് അര്‍ത്ഥം.
യുഎഇ നല്‍കുന്ന വലിയ തുക കേരളത്തിന് ഏറെ ആശ്വാസമാകുമെന്നിരിക്കെ ഇല്ലാത്ത സാങ്കേതികപ്രശ്‌നങ്ങള്‍ ഉന്നയിച്ച് ആ സഹായം തിരസ്‌കരിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. ദുരന്തനിവാരണം സംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ Sendai Framework കരാറില്‍ ഒപ്പുവയ്ക്കുകയും, അത് സംബന്ധിച്ച് വ്യക്തമായ രേഖ പ്രസിദ്ധപ്പെടുത്തുകയും ചെയ്തത് തെളിവായി നില്‍ക്കുമ്പോള്‍ ഇപ്പോള്‍ പറയുന്ന ‘സാങ്കേതികപ്രശ്‌നങ്ങള്‍’ എന്തെന്ന് വിശദമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, ആഭ്യന്തരമന്ത്രാലയത്തിനും ഉത്തരവാദിത്തമുണ്ടെന്നും അഡ്വ: വിമല ബിനു വ്യക്തമാക്കുന്നു.