എയർ ഇന്ത്യ എക്സ്പ്രസ് നിരക്കുകളിൽ ഇളവ് - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 17 August 2018

എയർ ഇന്ത്യ എക്സ്പ്രസ് നിരക്കുകളിൽ ഇളവ്

മഴക്കെടുതി കണക്കിലെടുത്ത് കേരളത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സേവനങ്ങൾക്ക് ഇളവുകൾ പ്രഖ്യാപിച്ച് കമ്പനി. ഓഗസ്റ്റ് 26 വരെ കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് അവരുടെ ടിക്കറ്റുകൾ സൗജന്യമായി റദ്ദാക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാം. ഇതു പൂർണമായും സൗജന്യമായിരിക്കും.


യാത്രക്കാർക്കു യാത്രാ തീയതി മാറ്റുകയോ പുറപ്പെടുന്ന സ്ഥലം മാറ്റുകയോ ചെയ്യാം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽനിന്നു പുറപ്പെടാനും ഇവിടങ്ങളിൽ എത്തിച്ചേരാനും തീരുമാനം ബാധകമാണ്.

സെക്ടറുകൾ മാറ്റുന്നതിനും സേവനം സൗജന്യമാണ്. കൊച്ചിയിൽനിന്നു മാത്രം 92 സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസിനു ദുബായിലേക്കുള്ളത്. യാത്രകൾ റദ്ദാക്കുന്നവര്‍ക്കു മുഴുവൻ തുകയും റീഫണ്ട് ചെയ്യും. ഗൾഫിലെ വിവിധ വിമാനത്താവളങ്ങളിൽനിന്ന് കേരളത്തിലെ വിമാനത്താവളങ്ങളിലേക്കു യാത്ര ചെയ്യുന്നവർക്കും ഈ ആനുകൂല്യങ്ങൾ ലഭ്യമാണ്

No comments:

Post a Comment

Post Bottom Ad

Nature