Trending

ചരിത്ര ഗ്രന്ഥ പ്രകാശനവും ചരിത്ര സെമിനാറും 28-08-2018 ഉച്ചക്ക് 2 മണിക്ക്:പുത്തൂരിൽ

1921 ഖിലാഫത്ത് സമര കാലത്ത് നമ്മുടെ  നാടിന്റെ ഖാസിയും പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും കോഴിക്കോട് താലൂക്കിലെ ഖിലാഫത്ത് കമ്മിറ്റി നേതാവുമായിരുന്ന പുത്തൂര് നടമല്‍പൊയില്‍ പാലക്കാംതൊടിക അബൂബക്ര്‍ മുസ്‌ലിയാരെക്കുറിച്ച സമഗ്ര ചരിത്ര ഗ്രന്ഥ പ്രകാശനവും  ചരിത്ര സെമിനാറും 28-08-2018 ഉച്ചക്ക് 2 മണിക്ക് പുത്തൂരിൽവെച്ച് നടത്തപ്പെടുകയാണ്. പ്രസ്തുത പരിപാടിയിലേക്ക് ഈ നാട്ടിലെ എല്ലാ ചരിത്ര കുതുകികളെയും ഞങ്ങൾ ഹാർദവമായി ക്ഷണിക്കുന്നു ....


സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പട പൊരുതി ജീവൻ പോലും 

1921 ല്‍ ഖിലാഫത്ത് സമരനായകന്‍ ആലി മുസ്‌ലിയാരുടെയും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും കൂടെ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ സന്ധിയില്ലാ സമരം ചെയ്ത നമ്മുടെ നാടിന്റെ അഭിമാനമായിരുന്നു അബൂബക്ര്‍ മുസ്‌ലിയാര്‍. 1921 ല്‍ കുന്ദമംഗലം മുതല്‍ പുതുപ്പാടി വരെയുള്ള 22 മഹല്ലുകളുടെ ഖാസി. അറിയപ്പെട്ട സ്വൂഫി. താമരശ്ശേരി, ഓമശ്ശേരി, മുക്കം, കൊടുവള്ളി തുടങ്ങി കിഴക്കന്‍ കോഴിക്കോട്ട് പരക്കെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മഹാ പണ്ഡിതന്‍. പുതിയോത്ത് പള്ളിയില്‍ ദീര്‍ഘ കാലം ദര്‍സ് നടത്തിയ മുദരിസ്...അവസാനം, ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്തുവെന്ന കുറ്റം ചാര്‍ത്തി ബ്രിട്ടീഷ് പട്ടാളം അദ്ദേഹത്തെ പിടികൂടുകയും തൂക്കിലേറ്റാന്‍ വിധിക്കുകയും ചെയ്തു. വെല്ലൂരില്‍ തൂക്കിലേറ്റപ്പെടുന്ന ദിവസം സുന്നത്ത് നിസ്‌കരിക്കവെ ആ മഹാന്‍ സുജൂദില്‍ മരണപ്പെട്ടു.

അബുബക്ര്‍ മുസ്‌ലിയാരുടെ ജീവിത സംഭാവനകള്‍ ചര്‍ച്ച ചെയ്യുന്ന, കേരളത്തിലെ പ്രമുഖര്‍ സംബന്ധിക്കുന്ന, പുസ്തക പ്രകാശനവും ചരിത്ര സെമിനാറും ഓഗസ്റ്റ് 28 ചൊവ്വ ഉച്ചക്ക് 2 മണിക്ക് പുത്തൂര് വെച്ച് നടക്കുകയാണ്.  

ഉദ്ഘാടനം:
എം.പി. അബ്ദുസ്സമദ് സമദാനി

സെമിനാര്‍:
ഡോ. കെ.കെ.എന്‍. കുറുപ്പ്
എം.കെ. രാഘവന്‍ എം.പി
ഡോ. ഹുസൈന്‍ രണ്ടത്താണി
അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി
പ്രൊഫ. സൈതാലി പട്ടാമ്പി
മുസ്ഥഫ മാസ്റ്റര്‍ മുണ്ടുപാറ
നാസര്‍ ഫൈസി കൂടത്തായി
അബൂബക്ര്‍ ഫൈസി മലയമ്മ
ഒ.പി. അബ്ദുസ്സലാം മൗലവി
ഡോ. ഐ.പി. അബ്ദുസ്സലാം സുല്ലമി.
Previous Post Next Post
3/TECH/col-right