മുല്ലപെരിയാർ ഡാം തുറന്നേക്കും; ജലനിരപ്പ് 137.90;138ൽ എത്തിയാൽ ഒാറഞ്ച് അലർട്ട്. 5000പേരെ ഉടൻ മാറ്റി പാർപ്പിക്കേണ്ടി വരും
കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ മുല്ലപെരിയാർ ഡാം തുറക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്. പെരിയാറിെൻറ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്.
മുല്ലപ്പെരിയാറിൽ നിലവിലെ ജലനിരപ്പ് 137.90 എത്തി. 138ലെത്തിയാൽ ഒാറഞ്ച് അലർട്ട് പുറപ്പെടുവിക്കും. ഡാമിലെ ജലനിരപ്പ് അടുത്ത 27 മണിക്കൂറിനുള്ളിൽ 142ലേക്ക് എത്തുമെന്നാണ് കരുതുന്നത്. ഇൗ സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ തിരുവനന്തപുരത്ത് അടിയന്തര യോഗം വിളിച്ചു ചേർത്തിരുന്നു.
മുല്ലപെരിയാർ ഡാമുമായി ബന്ധമുള്ള പ്രദേശത്തു നിന്ന് 5000ത്തോളം ആളുകളെ ഉടൻ മാറ്റി പാർപ്പിക്കും. ജലനിരപ്പ് ഉയരുന്നതിനാല്‍ മുല്ലപെരിയാര്‍ അണകെട്ടില്‍ നിന്ന്പെരിയാറിലേക്ക് ഒഴുക്കി വിടുവാന്‍ സാധ്യതയുണ്ടെന്ന് തമിഴ്നാട് ദുരിതാശ്വാസ കമ്മിഷണര്‍ അറിയിച്ചിട്ടുണ്ട്.
ഇൗ സാഹചര്യത്തിൽ ചെറുതോണിയില്‍ നിന്ന് വര്‍ദ്ധിച്ച അളവില്‍ ജലം പുറത്തേക്ക് ഒഴുക്കി വിടുവാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലെ പെരിയാറിെൻറ തീരത്ത് വസിക്കുന്നവര്‍ ജില്ലാ കലക്ടര്‍മാര്‍ ആവശ്യപ്പെടുന്ന സമയത്ത് ക്യാമ്പുകളിലേക്ക് ഒഴിഞ്ഞു പോകണമെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചു.
Tags:
KERALA