Trending

ഒർമ്മത്തണലിൽ കാൽ നൂറ്റാണ്ടിന് ശേഷം അവർ ഒത്തുകൂടി ..




എളേറ്റിൽ: എം.ജെ.ഹയർ സെക്കന്ററി സ്കൂളിലെ 1993-94  എസ്.എസ് എൽ.സി ബാച്ചിലെ കൂട്ടികൾ 25 വർഷങ്ങൾക്ക് ശേഷം സക്കൂളിൽ ഒത്തുചേർന്നു.420 പേർ ഉണ്ടായിരുന്ന ബാച്ചിലെ 340 പേരും പങ്കെടുത്ത സംഗമം ഓർമ്മതണൽ എന്ന പേരിലാണ് സംഘടിപ്പിച്ചത് ,. പലപ്പോഴും കണ്ടുമുട്ടുന്നവരും പഠന കാലത്തിന് ശേഷം ആദ്യമായി കാണുന്നവരും വിശേഷങ്ങൾ പങ്ക് വെച്ചും തങ്ങളുടെ പ്രിയപ്പെട്ട ഗുരുനാഥൻമാരോട് ഒപ്പം വീണ്ടും ഒത്തുചേരാൻ സാധിച്ചതും പലർക്കും ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി മാറി. ബിസ്നസുകാരും സർക്കാർ ഉദ്യോഗസ്ഥരും അധ്യാപകരും പ്രവാസികളും കർഷകരും വീട്ടമ്മമാരും സാധാരണക്കാരുമായി ജീവിതത്തിൽ പുതിയ വേഷങ്ങൾ സ്വീകരിച്ചവർ അന്നത്തെ ക്ലാസ്സ് അധ്യാപകരുടെ നേതൃത്ത്വത്തിൽ ഒരോരുത്തരും പഠിച്ച ക്ലാസ്സ് മുറികളിൽ വീണ്ടും കുട്ടികളും ഗുരുനാഥൻമാരുമായി മാറിയത് ശ്രദ്ധേയമായി.
ഓർമ്മ തണൽ സംഘമം എഴുത്തുകാരനും പ്രഭാഷകനുമായ കെ.പി.രാമനുണ്ണി ഉൽഘാടനം ചെയതു.എം.കെ.നാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാന മന്ത്രിയുടെ ശ്രേഷ്ഠ പുരസ്ക്കാരം നേടിയ അഷ്റഫ് താമരശ്ശേരി മുഖ്യാതിഥിയായി. ബാപ്പുവാവാട് ഫൈസൽ എളേറ്റിൽ, എ.കെ.മൊയ്തീൻ മാസ്റ്റർ, ടി.മുഹമ്മദ് മാസ്റ്റർ, തോമസ് മാത്യു എന്നിവർ സംസാരിച്ചു.ഷൈനോജ് റിപ്പോർട്ട് അവതരിപ്പിച്ചു.സലീം കുണ്ടുങ്ങര സ്വാഗതവും ഷമീർ നെരോത്ത് നന്ദിയും പറഞ്ഞു. പൂർവ്വ അധ്യാപകരെയും വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച പ്രശസ്തരായ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു
Previous Post Next Post
3/TECH/col-right