കോഴിക്കോട് ജില്ലാ ഷൂട്ടിങ് ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ ജൂനിയർ ചാമ്പ്യൻഷിപ്പ് എളേറ്റിൽ എം.ജെ.ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു.
കേരള സ്വോർട്സ് കൗൺസിൽ മെമ്പർ ടി.എം. അബ്ദുറഹിമാൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. കാഴക്കോത്ത് ഗ്രാമ പഞ്ചായത്ത് മെമ്പർ എം.എസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി.ടി. അബ്ദുൽ അസീസ്, വി.പി. ഷഹ്സിൽ, കെ.കെ സന്തോഷ് കുമാർ, എം. താജുദ്ധീൻ എന്നിവർ ആശംസകൾ നേർന്നു. ജില്ലാ ഷൂട്ടിങ് ബോൾ അസോസിയേഷൻ സെക്രട്ടറി കെ.കെ. അഷ്റഫ് സ്വാഗതവും പി. ഷഫീഖ് നന്ദിയും പറഞ്ഞു.
ആൺകുട്ടികളുടെ വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് കോക്കല്ലൂർ, എം.ജെ.എച്ച്.എസ്.എസ് എളേറ്റിൽ, സ്പോർട്സ് അക്കാദമി പുതുപ്പാടി, യു.എച്ച്.എച്ച്.എസ്.എസ് ചാലിയം എന്നീ ടീമുകൾ സെമി ഫൈനലിൽ പ്രവേശിച്ചു. പെൺകുട്ടികളുടെ വിഭാഗത്തിൽ പുതുപ്പാടി സ്വോർട്സ് അക്കാദമിയും എളേറ്റിൽ എം.ജെ.എച്ച്.എസ്.എസും ഫൈനലിൽ കടന്നു
Tags:
ELETTIL NEWS