Trending

അകലെ ഒരു വിവാഹമൊരുങ്ങാൻ എളേറ്റിലിന്റെ സ്നേഹ സൽക്കാരം

നാട്ടു നന്മ: നാടിന്റെ നന്മകളും ഓർമകളും പങ്കുവെക്കുന്ന പംക്തി 

18-02-18

ബീഹാറിൽ നിന്നും വന്ന് എളേറ്റിലിന്റെ മണ്ണിൽ സ്നേഹ സൗഹൃദങ്ങൾ പണിത മുസ്തഫ ഭായിയുടെ മകളുടെ വിവാഹമാണ് അടുത്ത മാസം. ടീം എളേറ്റിൽ ഒരുക്കിയ  സ്നേഹ സൽക്കാരം നാട്ടു നന്മയിൽ പങ്കുവെക്കുന്നു സിദ്ധീഖ് മാഷ്...
ഒരു പൊതി ബീഹാരി മധുരവു മായിട്ടാണ് മുസ്തഫാ ഭായ് വീട്ടിൽ വന്നത്, 
മകളുടെ വിവാഹ ക്ഷണിക്കാൻ, അവരുടെ നാട്ടിലെ മര്യാദയാവാം ....


ബിഹാരിയെ കാണുമ്പോൾ കഥാകൃത്ത് സന്തോഷ് ഏച്ചി കാനത്തിന്റെ 'ബിരിയാണി' എന്ന ചെറുകഥ ഓർമയിലെത്തും .. ബീഹാറിലെ ലാൽമാത്തിയ ജില്ലയിലെ ഗോപാൽ യാദ വിന്റെ ബസുമതി എന്ന മകളുടെ വിങ്ങുന്നഓർമ ...

രണ്ട് ദിവസം വീട്ടിൽ ജോലിക്ക് വന്നതാ ഞാനും മുസ്തഫ ഭായും തമ്മിലുള്ള ബന്ധം, എന്റെ മക്കൾക്കദ്ദേഹം 'മുസ്തഫക്കാ' ആയപ്പോളാണ് ഇത് നാം കാണുന്ന സാദാ ബംഗാളി യല്ല, ഈ ബീഹാരി യിൽ എല്ലാം ഉൾ കൊള്ളുന്ന മലയാളിത്തമുണ്ടെന്ന് മനസിലായത്..
മിക്ക സംസ്ഥാന ങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്, സംസ്കാരങ്ങൾ അനുഭവിച്ചറി ഞ്ഞിട്ടുണ്ട്. ബംഗാളിലെ ഒരറ്റത്ത് ജെയ്ഗോണിലും, സിലിഗുരിയിലും മലയാളിയെ കണ്ടപ്പോൾ അൽഭുതപ്പെട്ടിട്ടുമുണ്ട്, വടക്ക്കിഴക്കൻ സംസ്ഥാനങ്ങളിൽ ഉയർന്ന സ്ഥാന ങ്ങൾ വഹിക്കുന്ന മലയാളികളേ ക്കാൾ അവിടു ത്തുകാരുടെ മനസ്സിലുള്ള മലയാളി ഏറെ ഉയരത്തിലാണെന്നും മനസ്സിലായി, ഏത് സംസ്ഥാന ക്കാരനുംഅത്രമേൽ സ്നേഹിക്കു ന്നുണ്ട് നമ്മെ ....... എവിടെയും ചേരാനും ചേർന്നി രിക്കാനും സാധി ക്കുന്ന ഈ മലയാ ളിത്തമാണ് ലോക ത്തെവിടെയും നാം സ്വീകരിക്കപ്പെടുന്നത് ..... 



മാർച്ച് 11 ബീഹാ റിലെ കിഷൻഗഞ്ച് ജില്ലയിൽ നടക്കു ന്ന വിവാഹം ഫെബ്രു 18 ന് എളേറ്റിലിൽ മുസ്തഫ ഭായ് സുഹൃത്തുക്കൾക്ക് വേണ്ടി നടത്തിയപ്പോൾ വേറിട്ട അനുഭവം. അങ്ങ് ദൂരെ അലി അക്ബറിനൊപ്പം ജീവിതമാരംഭിക്കേണ്ട ഫുൽബാനു അറിയുന്നുണ്ടാവും ഉപ്പ സുഹൃ ത്തുക്കൾക്കായി വിവാഹ സൽക്കാ രമൊരുക്കിയത്.....
 
ഈ നന്മ നമുക്ക് നഷ്ട പ്പെടുത്തി കൂടാ...... ഇതാണ് പ്രാചീന കാലം തൊട്ട് മലബാറിനെ പ്രിയമാക്കിയത് ....
 ഇത് തന്നെയാണ് നെഹ്റുവിന്റെ ഇന്ത്യയെ വ്യത്യ സ്തമാക്കിയത്......
ലളിതമാണ് വിവാഹം .... പവിത്രവുമാണത്, പൊങ്ങച്ചവും അഹങ്കാരവും കാണിക്കേണ്ട വേദിയാകാതിരിക്കട്ടെ,

ഭൂമിയിൽ ഒരു വിവാഹം നടക്കു മ്പോൾ ആകാശ ത്ത് ആയിരക്കണ ക്കിന് മാലാഖമാർ സ്തുതി ഗീതങ്ങൾ ആലപിക്കട്ടെ,. നക്ഷത്രങ്ങൾ പതിവിലും വെളി ച്ചം തെളിയിക്കട്ടെ.
ലളിത സൽക്കാരം കഴിഞ്ഞ് അൽപം വിശ്രമിച്ചപ്പോൾ ഗോപാൽ യാദവും മകൾ ബസുമതി യും മനസിൽ വീണ്ടുമെത്തി......


ബീഹാരിയെന്നും വിവാഹമെന്നും കേൾക്കുമ്പോൾ ഇതേ ഓർമയിൽ നിൽക്കുന്നുവല്ലോ ദൈവമേ ..... അത്രമേൽ സന്തോഷ് ഏച്ചിക്കാനം അനുഭവിപ്പിച്ചിട്ടുണ്ട് ആ കഥയിൽ.

ഭാര്യ മാതംഗി ആറ് മാസം ഗർഭിണിയാ യിരിക്കുമ്പോളാണ് ലാൽ മാത്തിയയി ലെ ഷുക്കൂർ മിയ യുടെ കടയിലുള്ള ബസുമതി അരി ഭർത്താവിന് കാണിച്ചു കൊടു ത്തത്, വയറ് നിറയുന്ന മണം മുക്കിലേക്ക് വലിച്ച് കയറ്റിയ ഗോപാൽ യാദവ് വില കൊടുത്ത് വാങ്ങി കഴിക്കാൻ ശേഷിയില്ലാത്തതിനാൽ ഭാര്യയുടെ ആഗ്രഹത്തിന്റെ തിളക്കം കെടാതിരിക്കാൻ 50 ഗ്രാം മാത്രമേ വാങ്ങിയുള്ളൂ, ബസുമതി അരി വായിലിട്ട് ചവച്ച് പാൽ കണക്കെയാക്കി തുപ്പാതെ വായിൽ സൂക്ഷിക്കുന്നത് യാദവിനെയും രസിപ്പിച്ചു, അതാവാം അവർക്ക് ജനിച്ച മകൾക്ക് ബസുമതിയെന്ന് പേര്നൽകിയത്,


അന്നത്തിന്റെ പേരാണ് മകൾക്കെങ്കിലും അവൾ വിശന്നാണ് മരിച്ചത്, പിന്നീട് കേരളത്തിലെത്തിയ ഗോപാൽ യാദവ് പണക്കാരനായ കലന്തൻ ഹാജിയുടെ പൗത്രന്റെ വിവാഹ സൽക്കാരത്തിന് വലിയ കുഴി കുഴിക്കാൻ വിധിക്കപ്പെടുമ്പോൾ അറിയില്ലായി രുന്നു, ബാക്കിയായ ബസുമതി ബിരിയാണി കളയാനായിരുന്നുവെന്ന്, അത് കാല് കൊണ്ട് ചവിട്ടി താഴ്ത്തണമെന്ന്, ബസുമതിയെന്നാൽ അയാൾക്ക് അന്നമല്ല, ബിരിയാണിയല്ല, കുഴി മന്തിയുമല്ല വിശന്ന് മരിച്ച പ്രിയ മകളാണ്......

എനിക്കറിയാം, ഇതെഴുതേണ്ട സന്ദർഭമല്ലെന്ന്, പക്ഷെ, ഓർത്ത് പോയി, നമുക്ക് ചുറ്റും കാണുന്ന അന്യ സംസ്ഥാന ക്കാർക്കിടയിലുള്ള ഒത്തിരി ഗോപാൽ യാദവുമാർ ഉണ്ടാവുമെന്നറി യാൻ ഈ നല്ല ബീഹാറുകാരൻ മുസ്തഫ ഭായി നിമിത്തമാകട്ടെ,
തെറ്റായി വരുന്ന വാർട്സ് അപ് സന്ദേശങ്ങളാൽ തകരുന്നതാവരുത് നമ്മുടെ സംസ്ക്കാരം, നിസ്സഹായനായ ഒരു മനുഷ്യന്റ കരച്ചിലിനും കാരണമാവാതിരിക്കട്ടെ... ഒരു മലയാളിയും ലോകത്തൊരിടത്തും തെറ്റിദ്ധരിക്കപ്പെടാതിരിക്കട്ടെ .....

ഫൂൽ ബാനൂ ....

വിവാഹ ആശംസ നേരുന്നു, സാക്ഷിയാവാൻ ഞങ്ങളുടെ നാടിന്റെ പ്രതിനിധികളുണ്ടാകും, ഈ നാട് പ്രാർത്ഥിക്കുന്നു, നിങ്ങൾക്കായ്,

മുസ്തഫ ഭായിയെ ഭർത്താവായി ലഭിച്ച ഫിറോസ ഖാത്തൂനെന്ന ഭാഗ്യവതിയായ ഉമ്മയുടെ മകൾക്കും സ്നേഹ നിധിയായ തുണയാകട്ടെ അലി അക്ബർ....





" ടീം എളേറ്റിൽ "



Previous Post Next Post
3/TECH/col-right