Trending

സംരംഭകർക്കായ് വാട്ട്‌സ്ആപ്പ് ബിസിനസ് അപ്ലിക്കേഷൻ




വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഉപയോക്താക്കളുമായി ചാറ്റ് ചെയ്യുന്നതിനും വ്യവസായത്തെ കുറിച്ചുള്ള വിവരണം, സ്ഥാപനത്തിന്റെ വിലാസം, വെബ്സൈറ്റ്, ഇ മെയില്‍, തുടങ്ങിയ വിവരങ്ങള്‍ ഉപയോക്താക്കളുമായി പങ്കുവെക്കുന്നതിനുമായി ഒരു ബിസിനസ് ആപ്പ് വാട്ട്‌സ്ആപ്പ് പുറത്തിറക്കി.

കമ്പനികള്‍ക്ക് അവരുടെ ഓഫറുകളും മറ്റും ഉപഭോക്താക്കളിലേക്കു നേരിട്ട് എത്തിക്കുന്നതിനുളള സംവിധാനങ്ങളുണ്ട്. വാട്ട്‌സ്ആപ്പ് ബിസിനസ് ആപ്പ് ആന്‍ഡ്രോയിഡ് പതിപ്പ് മാത്രമേ ഇപ്പോള്‍ ലഭ്യമുള്ളൂ.

പ്ലേ സ്റ്റോര്‍ ലിങ്ക് https://play.google.com/store/apps/details?id=com.whatsapp.w4b&hl=en&rdid=com.whatsapp.w4b വഴി നിങ്ങള്‍ക്ക് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം.


ചെറിയ വ്യവസായ സംരഭങ്ങളെയാണ് വാട്ട്‌സ്ആപ്പ് ബിസിനസ് ആപ്പ് വഴി ലക്ഷ്യം വെക്കുന്നത്. ആപ്പ് തികച്ചും സൗജന്യമാണ്. സംരഭങ്ങള്‍ക്ക് കൂടുതല്‍ ഫീച്ചറുകളും, വിശകലനങ്ങളും വേണമെങ്കില്‍ അവ കാശ് നല്‍കി ഉപയോഗിക്കാം. അടിസ്ഥാന ഫീച്ചറുകള്‍ എല്ലാം സൗജന്യമായിരിക്കും. മൊബൈല്‍ പതിപ്പിന് പുറമെ വാട്സ്ആപ്പ് ബിസിനസ് ആപ്ലിക്കേഷന്റെ ഡെസ്‌ക് ടോപ്പ് പതിപ്പും കമ്പനി പുറത്തിറക്കുന്നുണ്ട്.

കമ്പനികള്‍ക്ക് ഉപയോക്താക്കളുമായി എളുപ്പത്തില്‍ ബന്ധപ്പെടാന്‍ ഇതുവഴി സാധിക്കുമെന്ന് വാട്സ്ആപ്പ് പറഞ്ഞു. വാട്സ്ആപ്പിന്റെ 130 കോടി വരുന്ന ഉപയോക്താക്കളിലേക്ക് നേരിട്ടെത്താന്‍ ഇതുവഴി വ്യവസായ സ്ഥാപനങ്ങള്‍ക്കാവും. ഫെയ്സ്ബുക്ക് പേജിന്റെ ഒരു വാട്ട്‌സ്ആപ്പ് പതിപ്പാണിത്.

അയക്കുന്ന സന്ദേശങ്ങളുടെ റീച്ച് എത്രത്തോളമാണെന്ന് അറിയാനുള്ള സൗകര്യം, ഉപയോക്താക്കളുടെ സന്ദേശങ്ങള്‍ക്ക് ഉടന്‍ മറുപടി നല്‍കാനുള്ള ക്വിക്ക് റിപ്ലൈ സംവിധാനം, ഗ്രീറ്റിംങ് മെസ്സേജ്, നിങ്ങള്‍ തിരക്കിലായിരിക്കുമ്പോള്‍ അല്ലെങ്കില്‍ ബിസിനസ് സമയം കഴിഞ്ഞാല്‍ അയക്കേണ്ട മെസ്സേജ് എന്നിവ സെറ്റ് ചെയ്യാനുള്ള സംവിധാനം തുടങ്ങിയവ ഈ ആപ്പില്‍ ഉണ്ടാകും
 ബിസിനസ് ആപ്പിനും വെബ് പതിപ്പ് ഉണ്ടാകും.



Previous Post Next Post
3/TECH/col-right