Trending

ഉപകാരപ്രദമായ 50 വെബ്‌സൈറ്റുകള്‍


ഉപകാരപ്രദമായ മികച്ച 50 വെബ്‌സൈറ്റുകള്‍

1. creenr.com - നിങ്ങളുടെ ഡെസ്‌ക്ടോപ്പ് സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്ത് വീഡിയോ യുട്യൂബിലേക്ക് അപ്ലോഡ് ചെയ്യാം.
2. ctrlq.org/screenshots - വെബ്‌സൈറ്റുകളുടെ സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ ഉള്ള ഒരു സേവനം. മൊബൈല്‍ വഴിയും ഡെസ്‌ക്ടോപ്പ് വഴിയും ഈ സേവനം ഉപയോഗിക്കാം.
3. goo.gl - വലിയ വെബ്‌സൈറ്റ് യുആര്‍എല്‍ ചെറുതാക്കാന്‍ ഗൂഗിളില്‍ നിന്നുള്ള ഒരു സേവനം.
4. unfurlr.come - ചെറുതാക്ക പെട്ട യുആര്‍എല്‍ റീഡയറക്റ്റ് ചെയ്യുന്ന യുആര്‍എല്‍ കണ്ടുപിടിക്കാന്‍ ഉള്ള വെബ്‌സൈറ്റ്.
5. qClock - ലോകത്തെ വിവിധ നഗരങ്ങളിലെ സമയം ഗൂഗിള്‍ മാപ് വഴി കണ്ടെത്താനുള്ള ഒരു വെബ്‌സൈറ്റ്.
6. copypastecharacter.com - നിങ്ങളുടെ കീബോര്‍ഡില്‍ ഇല്ലാത്ത പ്രത്യേക ചിഹ്നങ്ങള്‍ കോപ്പി ചെയ്യാന്‍ സഹായിക്കുന്ന വെബ്‌സൈറ്റ്.
7. postpost.com - ട്വീറ്റുകള്‍ സെര്‍ച്ച് ചെയ്യാന്‍ ഉള്ള ഒരു സെര്‍ച്ച് എഞ്ചിന്‍.
8. lovelycharts.com - ഫ്‌ലോചാര്‍ട്ട്, നെറ്റ്വര്‍ക്ക് ഡയഗ്രം, സൈറ്റ്മാപ്പ് തുടങ്ങിയവ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന വെബ്‌സൈറ്റ്.
9. iconfinder.com - വിവിധ വലിപ്പത്തിലുള്ള ഐക്കണ്‍ നല്‍കുന്ന വെബ്‌സൈറ്റ്.
office.com - ഓഫീസ് ഡോകുമെന്റുകള്‍ക്ക് വേണ്ടിയുള്ള ടെമ്പ്‌ലേറ്റ്, ക്ലിപ്പ്ആര്‍ട്ട്, ചിത്രങ്ങള്‍ തുടങ്ങിയവ ഡൌണ്‍ലോഡ് ചെയ്യാവുന്ന വെബ്‌സൈറ്റ്.
10. followupthen.com - ഇമെയില്‍ റീമൈന്‍ഡര്‍ സെറ്റ് ചെയ്യാന്‍ സഹായിക്കുന്ന സേവനം.
11. jotti.org - ഓണ്‍ലൈന്‍ ആയി ഒരു ഫയല്‍ വൈറസ് ഇന്‍ഫെക്റ്റഡ് ആണോ എന്ന് ചെക്ക് ചെയ്യാന്‍ കഴിയുന്ന സേവനം.
12. wolframalpha.com - വളരെ പെട്ടന്ന് നേരിട്ട് നമ്മുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന സെര്‍ച്ച് എഞ്ചിന്‍.
13. printwhatyoulike.com - എളുപ്പത്തില്‍ വെബ്ബ് പേജുകള്‍ പ്രിന്റ് ചെയ്യാന്‍ സഹായിക്കുന്ന വെബ്‌സൈറ്റ്.
14. joliprint.com - ന്യൂസ് ആര്‍ട്ടിക്കിള്‍, ബ്ലോഗ് പേജുകള്‍ തുടങ്ങിയവ ന്യൂസ്പേപ്പര്‍ പോലെയുള്ള രൂപത്തിലാക്കുന്ന ഒരു സേവനം.
15. ctrql.org/rss - ആര്‍എസ്എസ് ഫീഡുകള്‍ സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കാന്‍ സഹായിക്കുന്ന ഒരു വെബ്‌സൈറ്റ്.
16. e.ggtimer.com - ഓണ്‍ലൈന്‍ ആയുള്ള ഒരു കൌണ്ട് ഡൌണ്‍ ടൈമര്‍.
17. coralcdn.org - വളരെ വലിയ ട്രാഫിക് കാരണം ഡൌണ്‍ ആയ വെബ്‌സൈറ്റ് നമുക്ക് ഈ സിഡിഎന്‍ വെബ്‌സൈറ്റ് വഴി സന്ദര്‍ശിക്കാം.
18. random.org - രണ്ട് നമ്പറുകള്‍ക്ക് ഇടയില്‍ ഉള്ള ഒരു റാന്റം നമ്പര്‍ നല്‍കുന്ന വെബ്‌സൈറ്റ്.
19. pdfescape.com - വെബ്ബ് ബ്രൌസര്‍ വഴി പിഡിഎഫ് ഫയല്‍ എഡിറ്റ് ചെയ്യാന്‍ സഹായിക്കുന്ന വെബ്‌സൈറ്റ്.
20. viewer.zoho.com - പ്രസന്റേഷന്‍, പിഡിഎഫ് എന്നീ ഫയലുകളുടെ പ്രിവ്യു ഓണ്‍ലൈന്‍ ആയി കാണാന്‍ സഹായിക്കുന്ന വെബ്‌സൈറ്റ്.
21. tubemogul.com - ഒറ്റ തവണ അപ്ലോഡ് ചെയ്ത് വിവിധ വീഡിയോ ഷെയറിംഗ് വെബ്‌സൈറ്റുകളിലേക്ക് വീഡിയോ പെട്ടന്ന് അപ്ലോഡ് ചെയ്യാന്‍ സഹായിക്കുന്ന സേവനം.
22. ctrlq.org/dictation - ഓണ്‍ലൈന്‍ ആയി ശബ്ദം തിരിച്ചറിയാന്‍ ഉള്ള ഒരു സേവനം.
23. scr.im - വളരെ സുരക്ഷിതമായി ഇമെയില്‍ ഷെയര്‍ ചെയ്യാനുള്ള ഒരു സേവനം.
24. spypig.com - നമ്മള്‍ അയച്ച ഇമെയില്‍ വായിച്ചോ ഇല്ലയോ എന്ന് കണ്ടുപിടിക്കാന്‍ സഹായിക്കുന്ന സേവനം.
25. myfonts.com/WhatTheFont - ഒരു ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഫോണ്ട് ഏതാണെന്ന് കണ്ടെത്താനുള്ള ഒരു സേവനം.
26. google.com/webfonts - സൗജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്ന ഓപ്പണ്‍സോഴ്‌സ് ഫോണ്ടുകളുടെ ശേഖരം.
27. onlineocr.net - ഓണ്‍ലൈന്‍ OCR ടൂള്‍
28. flightstats.com - ഫ്‌ലൈറ്റ് സ്റ്റാറ്റസ് ചെക്ക് ചെയ്യാന്‍ സഹായിക്കുന്ന വെബ്‌സൈറ്റ്.
29. wetransfer.com - വെബ്ബ് വഴി വലിയ ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ സഹായിക്കുന്ന വെബ്‌സൈറ്റ്.
30. hundredzeros.com - സൗജന്യമായി ലഭിക്കുന്ന കിന്റില്‍ ബുക്ക് ഡൌണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന വെബ്‌സൈറ്റ്.
31. polishmywriting.com - നിങ്ങള്‍ നല്‍കുന്ന ഇംഗ്ലീഷ് ടെക്സ്റ്റിലെ സ്‌പെല്ലിംഗ് അല്ലെങ്കില്‍ ഗ്രാമര്‍ തെറ്റുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന വെബ്‌സൈറ്റ്.
32. marker.to - വളരെ എളുപ്പത്തില്‍ ഒരു വെബ്ബ് പേജിലെ ടെക്സ്റ്റ് ഹൈലൈറ്റ് ചെയ്യ്ത് ഷെയര്‍ ചെയ്യാന്‍ സഹായിക്കുന്ന സേവനം.
33. typewith.me - ഒരേസമയം കുറെ ആളുകളുമായി പങ്കുവെച്ച്‌കൊണ്ട് ഒരു ഡോകുമെന്റില്‍ വര്‍ക്ക് ചെയ്യാന്‍ സഹായിക്കുന്ന സേവനം.
34. whichdateworks.com - ഒരു പരിപാടി നടത്തേണ്ട അനുയോജ്യമായ തീയ്യതി കണ്ടെത്താന്‍ സഹായിക്കുന്ന സേവനം.
35. gtmetrix.com - നിങ്ങളുടെ വെബ്‌സൈറ്റിന്റെ പെര്‍ഫോമന്‍സ് അളക്കാന്‍ ഉള്ള ഒരു ഓണ്‍ലൈന്‍ സേവനം.
36. disposablewebpage.com - സ്വയം നശിക്കുന്ന വെബ്ബ് പേജുകള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന സേവനം.
37. zoom.it - ഹൈ റെസലൂഷന്‍ ചിത്രങ്ങള്‍ സൂം ചെയ്യാതെ കാണാന്‍ സഹായിക്കുന്ന വെബ്‌സൈറ്റ്.
38. talltweets.com - 140 അക്ഷരങ്ങളില്‍ കൂടുതല്‍ ഉള്ള ട്വീറ്റുകള്‍ അയക്കാന്‍ സഹായിക്കുന്ന വെബ്‌സൈറ്റ്.
39. mixlr.com - ഓഡിയോ ലൈവ് ആയി ടെലികാസറ്റ് ചെയ്യാന്‍ സഹായിക്കുന്ന വെബ്‌സൈറ്റ്.
40. safeweb.norton.com - ഒരു വെബ്‌സൈറ്റിന്റെ വിശ്വാസത അളക്കാനുള്ള സേവനം.
41. youtube.com/leanback - യുട്യൂബ് ചാനല്‍ ടിവി മോഡില്‍ കാണാന്‍ സഹായിക്കുന്ന വെബ്‌സൈറ്റ്.
42. imo.im - ഈ വെബ്‌സൈറ്റ് വഴി നിങ്ങള്‍ക്ക് സ്‌കൈപ്പ്, ജിമെയില്‍, ഫെയ്‌സ്ബുക്ക് എന്നീ അക്കൗണ്ടുകളിലെ കൂട്ടുകാരുമായി ഒരേ സമയം ചാറ്റ് ചെയ്യാം.
similarsites.com - നിങ്ങള്‍ക്ക് ഇഷ്ടപെട്ട വെബ്‌സൈറ്റിനോട് സാമ്യമുള്ള വെബ്‌സൈറ്റുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന സേവനം.
43. whoishostingthis.com - വെബ്‌സൈറ്റുകളുടെ വെബ്ബ് ഹോസ്റ്റ് കമ്പനി ഏതെന്ന് കണ്ടെത്താന്‍ സഹായിക്കുന്ന സേവനം
44. regex.info - ഒരു ചിത്രത്തില്‍ എന്തെങ്കിലും വിവരങ്ങള്‍ ഒളിപ്പിച്ച് വെച്ചിടുണ്ടോ എന്ന് കണ്ടെത്താന്‍ സഹായിക്കുന്ന വെബ്‌സൈറ്റ്.
45. livestream.com - വെബ്ബ് വഴി ലൈവ് ടെലികാസ്റ്റിംഗ് നടത്താന്‍ സഹായിക്കുന്ന വെബ്‌സൈറ്റ്.
46. iwantmyname.com - നിങ്ങള്‍ക്ക് വേണ്ട ഡൊമൈന്‍ നെയിം ലഭ്യമാണോ എന്ന് കണ്ടുപിടിക്കാന്‍ സഹായിക്കുന്ന ഒരു വെബ്‌സൈറ്റ്.
47. homestyler.com - നിങ്ങളുടെ വീടിന്റെ മോഡല്‍ ത്രീ ഡിയില്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന വെബ്‌സൈറ്റ്.
48. join.me - നിങ്ങളുടെ ഡെസ്‌ക്ടോപ്പ് സ്‌ക്രീന്‍ വെബ്ബ് വഴി ഷെയര്‍ ചെയ്യാന്‍ സഹായിക്കുന്ന സേവനം.
49. polishmywriting.com – നിങ്ങള്‍ നല്‍കുന്ന ഇംഗ്ലീഷ് ടെക്സ്റ്റിലെ സ്പെല്ലിംഗ് അല്ലെങ്കില്‍ ഗ്രാമര്‍ തെറ്റുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന വെബ്സൈറ്റ്.
50. marker.to – വളരെ എളുപ്പത്തില്‍ ഒരു വെബ്ബ് പേജിലെ ടെക്സ്റ്റ് ഹൈലൈറ്റ് ചെയ്യ്ത് ഷെയര്‍ ചെയ്യാന്‍ സഹായിക്കുന്ന സേവനം.
Previous Post Next Post
3/TECH/col-right