നാഷണൽ സർവ്വീസ് സ്ക്കീം ജി എച്ച് എസ് എസ് പന്നൂർ സഹപാഠിയായ വാടിക്കൽ താന്നിയോട്ടുമ്മൽ അരുണിന് എൻ എസ് എസ് രജത ഭവനം പരിപാടിയുടെ ഭാഗമായി വീട് നിർമ്മിച്ച് നൽകി.നിത്യരോഗികളായ അച്ഛനും അമ്മയും വിവാഹപ്രായമെത്തിയ സഹോദരിയും അടങ്ങുന്നതാണ് അരുണിന്റെ കുടുംബം. നിത്യവൃത്തിക്ക് പോലും വഴിമുട്ടിയ അരുണിന്റെ കുടുംബത്തെ എൻ എസ് എസ് വോളണ്ടിയർമാർ ഏറ്റെടുക്കുകയും പ്രദേശവാസികളെ ഉൾപ്പെടുത്തിക്കൊണ്ട് കർമ്മസമിതി രൂപീകരിച്ച് വീട് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.സ്ക്കൂൾ സ്റ്റാഫ് ,വിദ്യാർത്ഥികൾ, പി ടി എ, പ്രദേശവാസികൾ, മുൻ വർഷങ്ങളിലെ എൻ എസ് എസ് വോളണ്ടിയർ മാർ, വ്യാപാരികൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ സഹകരണത്തോടെ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ വീടിന്റെ മുഴുവൻ ജോലിയും പൂർത്തീകരിക്കാൻ എൻ എസ് എസ് വോളണ്ടിയർ മാർക്ക് കഴിഞ്ഞു. സഹോദരിയുടെ വിവാഹ നടത്തിപ്പിന്റെ ചുമതല കർമ്മസമിതി ഏറ്റെടുക്കുകയും ചെയ്തു.
വീടിന്റെ താക്കോൽദാനം കൊടുവള്ളി നിയോജക മണ്ഡലം എം.എൽ.എ കാരാട്ട് റസാഖ് നിർവ്വഹിച്ചു. കൊടുവള്ളി മുനിസിപ്പാലിറ്റി കൗൺസിലർ വി.ടി സലീന അധ്യക്ഷത വഹിച്ചു.എൻ എസ് എസ് സ്റ്റേറ്റ് പ്രോഗ്രാം കോർഡിനേറ്റർ ഡോ.ജേക്കബ് ജോൺ വിശിഷ്ടാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ എം.എ ഗഫൂർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തുകയും അരുണിനുള്ള പഠന മേശയും കസേരയും കൈമാറുകയും ചെയ്തു.എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ടി.രതീഷ് റിപ്പോർട്ട് അവതരിപ്പിച്ചു.കൗൺസിലർമാരായ കെ.കെ.പ്രീത, കെ.എം സുഷിനി, എൻ എസ് എസ് ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ എസ്.ശ്രീചിത്ത്, എൻ എസ് എസ് പിഎസി മെമ്പർ കെ.പി അനിൽ കുമാർ, പി ടി എ പ്രസിഡണ്ട് വി.എം.ശ്രീധരൻ, സ്ക്കൂൾ വികസന സമിതി ചെയർമാൻ ഇ കെ മുഹമ്മദ്, കർമ്മസമിതി കൺവീനർ കെ.സി.എൻ അഹമ്മദ് കുട്ടി, വി.ടി അബ്ദുറഹിമാൻ മാസ്റ്റർ, എ.കെ കുഞ്ഞുമുഹമ്മദ് മാസ്റ്റർ, കുടുംബശ്രീ വൈസ് ചെയർപേഴ്സൺ എം .ഗീതാകുമാരി, കുഞ്ഞൻ നായർ, പ്രസ്സ് ക്ലബ്ബ് സെക്രടറി അഷ്റഫ് വാവാട്, ഇ അസീസ്,സ്റ്റാഫ് സെക്രട്ടറിമാരായ സി.പുഷ്പ, അബ്ദുൽ ബഷീർ, എൻ എസ് എസ് വോളണ്ടിയർ ലീഡർമാരായ അശ്വൽ ശശി, സി.ആർ ആർദ്ര തുടങ്ങിയവർ ആശംസക ളർപ്പിച്ചു. പ്രിൻസിപ്പൽ ടി.പി അബ്ദുൾ മജീദ് സ്വാഗതവും കെ പി ബഷീർ നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS