കോഴിക്കോട് റൂറൽ ജില്ലയിൽ പെട്ട എം.ജെ. ഹയർ സെക്കണ്ടറി സ്കൂൾ എളേറ്റിലിലെയും പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ കൊടിയത്തൂരിലെയും രണ്ടു വർഷ കാലയളവിലെ കായികവും ഭൗതികവുമായ പരിശീലനം പൂര്‍ത്തിയാക്കിയ സ്റ്റുഡൻറ്സ് പോലീസ് കേഡറ്റുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് എം. ജെ. ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു.
കൊടുവള്ളി നിയോജകമണ്ഡലം എം. എൽ.എ കാരാട്ട് റസാഖ് കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു.

മികച്ച ഇൻഡോർ, ഔട്ട്ഡോർ കേഡറ്റുകളായ ദീപ്ന, ഷാമിൽ, ആദിത്യ, ഹിജാൻ, റിയ എന്നിവർക്കുള്ള അവാര്‍ഡുകൾ താമരശ്ശേരി ഡി. വൈ.എസ്.പി സജീവൻ വിതരണം ചെയ്തു.
പരിപാടിയിൽ കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡന്റ് എൻ.സി. ഹുസൈൻ മാസ്റ്റർ, കൊടുവള്ളി സി.ഐ. ചന്ദ്രമോഹൻ, മുക്കം എസ്. ഐ അഭിലാഷ്, പഞ്ചായത്ത് മെമ്പർമാരായ എം. എസ്. മുഹമ്മദ്, റജ്ന, ആഷിഖ്, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡന്റ് സി. പോക്കർ മാസ്റ്റർ, പി.ടി.എ പ്രസിഡന്റ് ഖാലിദ് തുടങ്ങിയവർ പങ്കെടുത്തു.
Tags:
ELETTIL NEWS