എളേറ്റിൽ എം.ജെ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് എളേറ്റിൽ കാഞ്ഞിരമുക്ക് വയലിൽ ഇറക്കിയ നെൽ കൃഷിയിൽ നൂറുമേനി വിളവ്.
നാലുമാസം കൊണ്ട് വിളവെടുക്കാവുന്ന ഉമ നെല്ലാണ് കൃഷിയിറക്കിയത്. എളേറ്റിൽ സൈത് ഹാജി കൃഷിയിറക്കാൻ സൗജന്യമായി നൽകിയ 60 സെനറ്റ് വയലിലാണ് എൻ.എസ്.എസ് വളണ്ടിയർമാർ കൃഷി ഇറക്കിയത്.കൊത്ത് പണി, ഞായർ നടീൽ,കള പറിക്കൽ,കൊയ്ത്ത്, മെതിക്കൽ തുടങ്ങി മുഴുവൻ ജോലികളും വിദ്യാർത്ഥികൾ തന്നെയാണ് ചെയ്തത്.
വിളവെടുപ്പ് ഉദ്ഘാടനം എൻ.എസ്.എസ് സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഡോ:ജേക്കബ് ജോൺ നിർവഹിച്ചു.സ്കൂൾ പ്രിൻസിപ്പാൾ എം.മുഹമ്മദലി അധ്യക്ഷനായി.
സ്കൂൾ മാനേജർ പി.പി ഹബീബ് റഹ്‌മാൻ,നരിക്കുനി ഗ്രാമപഞ്ചായത്ത് മെമ്പർ മറിയക്കുട്ടി,എൻ.എസ്.എസ് ജില്ലാ കോഡിനേറ്റർ ശ്രീജിത്ത് പാലോറ,ക്ലസ്റ്റർ കോഡിനേറ്റർ അനിൽകുമാർ,എൻ.കെ സലാം മാസ്റ്റർ,കെ.ടി വിനോദ്,പി.പി ഫൈസൽ, കെ.പി റഊഫ്, ഷാഹിദ് കെ , പി.പി സിദ്ധീഖ്, ബിലാൽ തങ്ങൾ, ഫാത്തിമ ദഹബിന,യൂസുഫ്,തുടങ്ങിയവർ സംബന്ധിച്ചു.
Tags:
ELETTIL NEWS