എളേറ്റില്‍:കോഴിക്കോട് ജില്ലാ ജൂനിയര്‍ ഷൂട്ടിങ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗങ്ങളില്‍ എളേറ്റില്‍ എം.ജെ.എച്ച്.എസ്.എസ് ജേതാക്കളായി. ആണ്‍ കുട്ടികളുടെ വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ് കോക്കല്ലൂരും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പുതുപ്പാടി സ്‌പോര്‍ട്‌സ് അക്കാദമിയും രണ്ടാം സ്ഥാനം നേടി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.എ ഗഫൂര്‍ ജേതാക്കള്‍ക്ക് ട്രോഫി സമ്മാനിച്ചു. ടി.എം. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. എം.പി. മുഹമ്മദ് ഇസ്ഹാഖ്, പി. ഷഫീഖ്, വി.പി ഷഹ്‌സില്‍, പി.ടി. അബ്ദുല്‍ അസീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെ. അബ്ദുല്‍ മുജീബ് സ്വാഗതവും കെ.കെ അഷ്‌റഫ് നന്ദിയും പറഞ്ഞു
ഫോട്ടോ കാപ്ഷന്‍: ജില്ലാ ജൂനിയര്‍ ഷൂട്ടിങ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ എളേറ്റില്‍ എം.ജെ.എച്ച്.എസ്.എസ് ടീമിന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.എ ഗഫൂര്‍ ട്രോഫി സമ്മാനിക്കുന്നു.
Tags:
ELETTIL NEWS