Trending

ദേശീയപാത ഉപരോധം നാളെ.

താമരശ്ശേരി: താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമായ ചിപ്പി ലിത്തോട് , മരുതാലാവ്, തളിപ്പുഴ വയനാട് ബൈപാസ് എത്രയും വേഗം യഥാർഥ്യമാക്കുക, ദേശീയപാത 766 കോഴിക്കോട് മുതൽ മുത്തങ്ങ വരെ നാലുവരിപ്പാതയാക്കി നവീകരിക്കുന്ന പദ്ധതി സമയ ബന്ധിതമായി നടപ്പാക്കുക, ദേശീയ പാത വികസന പദ്ധതിയുടെ ഡിപിആർ തയാറാക്കുന്നതിനുള്ള ടെൻഡർ നടപടികൾ വേഗത്തിലാക്കുക, നാഷനൽ ഹൈവേ അതോറ്റി ഓഫ് ഇന്ത്യ വയനാടിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, ചുരത്തിലെ വളവുകളിൽ നടത്തി കൊണ്ടിരിക്കുന്ന നവീകരണ പ്രവൃത്തി ഉടൻ പൂർത്തീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വയനാട് ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റി നടത്തുന്ന ദേശീയ പാത ഉപരോധം നാളെ രാവിലെ 10 മണിക്ക് വൈത്തിരി ടൗണിൽ നടക്കും.

വൈത്തിരി പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് പ്രകടനമായി എത്തിയാണ് ദേശീയ പാത ഉപരോധിക്കുന്നത്. കോഴിക്കോട് വയനാട് ജില്ലയിൽ നിന്ന് എത്തുന്നവർ വൈത്തിരി പഞ്ചായത്ത് ഓഫീസ് പരിസരത്ത് കേന്ദ്രീകരിക്കണമന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഇരു ജില്ലകളുമായി ബന്ധപ്പെട്ട 30 ഓളം സംഘടനകളുടെ സഹകരണത്തോടെയാണ് ദേശീയ പാത ഉപരോധം നടത്തുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
Previous Post Next Post
3/TECH/col-right