കൊടുവള്ളി: നിരവധി മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട കൊടുവള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ എളേറ്റിൽ വട്ടോളി സ്വദേശി തടേങ്ങൽ ഷിഹാബിനെ ഒരു വർഷത്തേക്ക് കരുതൽ തടങ്കലിലാക്കി.
PIT NDPS Act 1988-ലെ വകുപ്പ് 3(1) പ്രകാരം ആഭ്യന്തരവകുപ്പാണ് തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. കൊടുവള്ളി പോലീസ് സ്റ്റേഷൻ SHO സമർപ്പിച്ച പ്രൊപ്പോസൽ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീമതി മെറിൻ ജോസഫ് IPS ആഭ്യന്തരവകുപ്പിന് ശുപാർശ ചെയ്തതിനെ തുടർന്നാണ് നടപടി. പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി.
Tags:
KODUVALLY