Trending

പുനരുപയോഗത്തിന്റെ സന്ദേശവുമായി എളേറ്റിൽ ജി എം യു പി സ്കൂൾ സ്വാപ്പ് ഷോപ്പ്.

എളേറ്റിൽ: എളേറ്റിൽ  ജി എം യു പി സ്കൂളിലെ സീഡ് ക്ലബ്ബ്,ഹരിതസേന , ജെ ആർ സി എന്നിവയുടെ ആഭിമുഖ്യത്തിൽ  താമരശ്ശേരി ‘സാധു സഹായം – നാട്ടുകൂട്ടം ഡ്രസ്സ് ബാങ്കിലേക്ക് 'സ്വാപ്പ് ഷോപ്പ്' സംഘടിപ്പിച്ചു.ഉപയോഗയോഗ്യമായ വസ്തുക്കൾ വലിച്ചെറിയാതെ മറ്റുള്ളവർക്ക് കൈമാറി പുനരുപയോഗം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ഉപയോഗിച്ചതും എന്നാൽ  പുനരുപയോഗ സാധ്യതയുള്ള വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ചെരിപ്പുകൾ തുടങ്ങി വിവിധ വസ്തുക്കൾ ശേഖരിച്ച് സാധു സഹായം ഡ്രസ്സ്‌ ബാങ്ക് രക്ഷാധികാരി എ. കെ. റാസിക്ക് ബാപ്പുവിന് കൈമാറി. 

മാലിന്യത്തിന്റെ അളവ് കുറക്കുക, പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുക, ഉപയോഗ യോഗ്യമായ വസ്തുക്കളുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുക എന്നീ സന്ദേശങ്ങളാണ് സ്വാപ്ഷോപ്പിലൂടെ വിദ്യാർത്ഥികൾ സമൂഹത്തിന് പകർന്നു നൽകിയത്.

പ്രധാനാധ്യാപകൻ എം.വി. അനിൽ കുമാർ ,കെ.എം. ഉഷ,സി. ജാസ്മിൻ , ആർ.കെ. ഹിഫ്സുൽ റഹ്മാൻ, സവിത. പി.മോഹൻ, സി.സുല്ഫത്ത് എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right