Trending

മങ്ങാട് എ.യു.പി. സ്കൂളിൽ 'ഉണർവ് 2026' പദ്ധതിക്ക് തുടക്കമായി.

ഉണ്ണികുളം: മങ്ങാട് എ.യു.പി സ്കൂളിൽ ഈ അധ്യയന വർഷം മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച 'ഉണർവ് 2026' പദ്ധതിക്കും മോട്ടിവേഷൻ ക്ലാസിനും തുടക്കമായി.

മത്സരപരീക്ഷകളിൽ എങ്ങനെ ഉന്നത വിജയം നേടാമെന്നും, പഠനത്തിൽ കുട്ടികളെ രക്ഷിതാക്കൾക്ക് എങ്ങനെ ഫലപ്രദമായി സഹായിക്കാമെന്നും വ്യക്തമാക്കുന്നതായിരുന്നു ക്ലാസ്. പ്രമുഖ എച്ച്.ആർ.ഡി ട്രെയിനറും ലൈഫ് കോച്ചുമായ ഹാദി ഓമശ്ശേരി ക്ലാസിന് നേതൃത്വം നൽകി.
 
പി.ടി.എ പ്രസിഡന്റ് നൗഫൽ ചാലിലിന്റെ അധ്യക്ഷതയിൽ ഉണ്ണികുളം പഞ്ചായത്ത് 16-ാം വാർഡ് മെമ്പർ എം. ഹംസ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. എം.പി.ടി.എ ചെയർപേഴ്സൺ ശരണ്യ മനോജ്, സ്റ്റാഫ് സെക്രട്ടറി ഖമറുൽ ഇസ്ലാം മാസ്റ്റർ, യു.എസ്.എസ് കൺവീനർ റസിയ ടീച്ചർ, എൽ.എസ്.എസ് കൺവീനർ മുഹമ്മദ് നാഫിഹ് മാസ്റ്റർ, ജംഷിയ ടീച്ചർ, ഷബീറലി മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. 
ചടങ്ങിൽ ഹെഡ്മാസ്റ്റർ ഉമ്മർ മാസ്റ്റർ സ്വാഗതവും, എസ്.ആർ.ജി കൺവീനർ ലൂന ടീച്ചർ ചടങ്ങിന് നന്ദിയും രേഖപ്പെടുത്തി.
Previous Post Next Post
3/TECH/col-right