കുട്ടമ്പൂർ: ദേശീയ വായനശാല & ഗ്രന്ഥാലയം ബാലവേദിയുടെ ആദിമുഖ്യത്തിൽ നാലാം ക്ലാസ് വിദ്യാർഥി ദീക്ഷിത് ദിലീപിന്റെ ചിത്ര പ്രദർശനം നടത്തി. ദീക്ഷിത് വരച്ച നൂറിൽപരം ചിത്രങ്ങൾ പ്രദർശിപ്പിച്ചു. പ്രദർശനം സി. മാധവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കുട്ടമ്പൂർ ഹൈസ്കൂൾ ഹെഡ് മാസ്റ്റർ ഷൈജു ആശംസകൾ നേർന്നു. ഈ വർഷത്തെ കൊടുവള്ളി ഉപജില്ലാ കലോത്സവത്തിലെ ചിത്രരചന മത്സരത്തിലും, ജവഹർലാൽ പാൽ മഞ്ച് എന്ന സംഘടന ജില്ലാ തലത്തിൽ നടത്തിയ മത്സരത്തിലും ദിക്ഷിത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.
കുട്ടമ്പൂർ ഹൈസ്കൂൾ, പുന്നശ്ശേരി എ യു.പി.സ്കൂൾ, പാലങ്ങാട് എ എം എൽ പി എന്നീ വിദ്യാലയങ്ങളിലെ വിദ്യാർഥികളും നാട്ടുകാരും പ്രദർശനം കാണാനെത്തി.
Tags:
NANMINDA