Trending

കൊടുവള്ളി ഉപജില്ല സ്‌കൂൾ കലോത്സവം സമാപിച്ചു.

എളേറ്റിൽ: എളേറ്റിൽ എം. ജെ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന കൊടുവള്ളി ഉപജില്ല സ്‌കൂൾ കലോത്സവം സമാപിച്ചു. സമാപന പരിപാടി പി.കെ ഫിറോസ് എം.എൽ.എ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സി സുബൈർ അധ്യക്ഷനായി. കൊടുവളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അംബിക മംഗലത്ത് മുഖ്യാതിഥിയായി.

ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സൂപ്പർ സൗദ, ജില്ലാ പഞ്ചായത്ത് മെമ്പർ മുഹമ്മദൻസ്, പ്രിയങ്ക കരൂഞ്ഞിയിൽ, ജസീറ മുഹമ്മദലി, മെഹബൂബ് കത്തറമ്മൽ, ഉമ്മർ ഷഫീഖ്, ഷബീറ അഷ്‌കർ , ജാഫർ അഷ്റഫ് , ഷാജൽ കക്കോടി, ഫൈസൽ പടനിലം, സ്കൂൾ പി.ടി.എ പ്രസിഡൻ്റ ഇസ്‌ഹാഖ് പൂക്കോട്, എം സിറാജുദ്ദീൻ, എം.വി അനിൽകുമാർ, പി.പി മുഹമ്മദ് റാഫി, ഫാസിൽ , കോഡിനേഷൻ ചെയർമാൻ പി. എം ശ്രീജിത്ത്, ഷാജഹാൻ, ഇ.കെ സാബിറ , ജസീർ, മുജീബ് ചളിക്കോട് , ജസീർ, കമറുദ്ദീൻ, ഷാജഹാൻ അലി അഹമ്മദ്, ഷഫീഖ് എന്നിവർ സംബന്ധിച്ചു. 

ഹൈസ്‌കൂൾ ജനറൽ വിഭാഗത്തിൽ നരിക്കുനി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഒന്നാം സ്ഥാനവും, എളേറ്റിൽ എം. ജെ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും നേടി. 

എൽ.പി ജനറൽ വിഭാഗത്തിൽ എ. എൽ.പി.എസ് പുല്ലാളൂർ നോർത്ത്, ജി.എം.യു.പി എസ് എളേറ്റിൽ, ഹസനിയ എ. യു. പി. എസ് മുട്ടാഞ്ചേരി, എ.യു.പി.എസ് എരവന്നൂര് എന്നീ സ്‌കൂളുകൾ ഒന്നാം സ്ഥാനം പങ്കിട്ടു, ജി. എം.എൽ. പി. എസ് കൊടുവള്ളി രണ്ടാ സ്ഥാനവും നേടി. 

യു. പി ജനറൽ വിഭാഗത്തിൽ എ.യു.പി എസ് മടവൂർ, ജി.എം.യു.പി. എസ് എളേറ്റിൽ, ജി.എച്ച്. എസ്. എസ് കൊടുവള്ളി, എം. എം. എ.യു.പി എസ് ആവിലോറ, ഹസ്നിയ എ.യു.പി എസ് മുട്ടാഞ്ചേരി, സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ കൂടത്തായ് എന്നിവർ ഒന്നാ സ്ഥാനം പങ്കിട്ടു. 

യു.പി സംസ്‌കൃതോത്സവത്തിൽ ഹസനിയ എ.യു.പി.എസ് മുട്ടാഞ്ചേരി ഒന്നാം സ്ഥാനവും, എം. എം. എ. യു. പി.എസ് ആവിലോറ രണ്ടാം സ്ഥാനവും നേടി.
Previous Post Next Post
3/TECH/col-right