Trending

മദ്റസ സർഗവസന്തം: നാളെ എളേറ്റിൽ ഗോൾഡൺ ഹിൽസിൽ

എളേറ്റിൽ: വിദ്യാർത്ഥികളിൽ സർഗ സിദ്ധികൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡിന് കീഴിലുള്ള മദ്റസ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന സർഗവസന്തത്തിൻ്റെ കൊടുവള്ളി കോംപ്ലക്സ് തല മൽസരങ്ങൾ നവംബർ 1ന് ഞായറാഴ്ച എളേറ്റിൽ വട്ടോളി ഗോൾഡൺ ഹിൽസ് ആർട്സ് കോളജിൽ നടക്കും.

7 വിഭാഗങ്ങളിലായി നടക്കുന്ന മൽസരങ്ങൾ പി കെ ഫിറോസ് എം. എൽ.എ. ഉദ്ഘാടനം ചെയ്യും. കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബൈർ മാസ്റ്റർ, വിസ്ഡം ജില്ലാ സെക്രട്ടറി ഐ പി മൂസ മാസ്റ്റർ , ഗോൾഡൻ ഹിൽസ് കോളേജ് ചെയർമാൻ എം മുഹമ്മദലി മാസ്റ്റർ, എം കെ മുഹമ്മദലി, എ സി ഹാഷിർ, നാസർ വി പി, മമ്മി ആരാമ്പ്രം, ഇസ്മായിൽ എളേറ്റിൽ, ജിബ്രീൽ ഇങ്ങാപ്പുഴ, ഹാഫിസ് മുഹമ്മദ് ഷിഹാദ് എന്നിവർ സംബന്ധിക്കും. വിവിധ മദ്രസകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകളാണ് കോംപ്ലക്സ് തലത്തിൽ മൽസരിക്കുക.
Previous Post Next Post
3/TECH/col-right