എളേറ്റിൽ: എളേറ്റിൽ വട്ടോളി – മറിവീട്ടിൽ താഴം - ആരാമ്പ്രം - കുന്ദമംഗലം - കോഴിക്കോട് റൂട്ടിൽ നേരത്തെയുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കിഴക്കോത്ത്, മടവൂർ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ പി.കെ. ഫിറോസ്. എം.എൽ.എക്ക് നിവേദനം നൽകി.
ദീർഘകാലം മറിവീട്ടിൽ താഴത്തേക്ക് സർവ്വീസ് നടത്തിവന്ന ബസ് 2019 ലെ കൊവിഡ് സമയത്ത് നിർത്തലാക്കിയതാണ്. കിഴക്കോത്ത്, മടവൂർ ഗ്രാമ പഞ്ചായത്തിലെ യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമായിരുന്നു. പ്രസ്തുത സർവ്വീസ് സി.എം. മഖാം, നരിക്കുനി റൂട്ടിൽ മുമ്പ് 17 ട്രിപ്പ് ട്രാൻസ്പോർട്ട് ബസ് സർവ്വീസുണ്ടായിരുന്നത് ഒരു ട്രിപ്പ് മാത്രമാണ് സർവീസ് നടത്തുന്നത്.
കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സുബൈർ മാസ്റ്റർ, മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫിയ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് ഇരുപഞ്ചായത്തുകളിലെയും ജനപ്രതിനിധികൾ എം.എൽ.എയെ കണ്ട് നിവേദനം സമർപ്പിച്ചത്. നാട്ടുകാരുടെയും, യാത്രക്കാരുടെയും ഏറെക്കാലത്തെ ആവശ്യമായ ബസ് സർവീസ് പുനരാരംഭിക്കുന്നത് വഴി പ്രദേശത്തെ യാത്രാദുരിതത്തിന് വലിയ പരിഹാരമാകുമെന്ന് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി.
നിവേദന സംഘത്തിൽ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഹൈറുന്നിസ്സ, ഇന്ദു സനിത്ത്, ഹഫ്സത്ത് പുറായിൽ, ജാഫർ ഫൈസൽ, ശ്യാമള രവീന്ദ്രൻ, മടവൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാലിഹ ഇബ്രാഹിം, അസ്ഹറുദ്ദീൻ എന്നിവരും പങ്കെടുത്തു.
Tags:
ELETTIL NEWS