കൊടുവള്ളി: കൊടുവള്ളി പ്രസ്സ്ക്ലബ് സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, പ്രസ് ക്ലബ്ബിന്റെ സ്ഥാപക പ്രസിഡന്റും മാധ്യമപ്രവർത്തകനും എഴുത്തുകാരനും ആയിരുന്ന എ. കെ. അസൈൻ മാസ്റ്റർ അനുസ്മരണ സമ്മേളനം ഒക്ടോബർ 20ന് ചൊവ്വാഴ്ച വൈകിട്ട് നാലുമണിക്ക് കൊടുവള്ളി സഹകരണ ബാങ്ക് മിനി ഓഡിറ്റോറിയത്തിൽ നടക്കും.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ .സി . ഉസൈൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും . കവിയും എഴുത്തുകാരനുമായ പക്കർ പന്നൂർ അനുസ്മരണ പ്രഭാഷണം നടത്തും.
മാധ്യമ രംഗത്തേയും സാമൂഹിക സാംസ്കാരിക രംഗത്തേയും പ്രമുഖർ സംബന്ധിക്കും.
Tags:
KODUVALLY