എളേറ്റിൽ: കിടപ്പിലായ ഭിന്നശേഷി കുട്ടികളുടെ സംഗമത്തിന്റെ നടത്തിപ്പിലേക്ക് സാമ്പത്തിക സഹായം നൽകി എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആന്റ് റയ്ഞ്ചർ വിദ്യാത്ഥികൾ മാതൃകയായി.
താമരശ്ശേരി വ്യാപാര ഭവനിൽ വെച്ച് നടന്ന കൊടുവള്ളി ബി.ആർ.സി പരിധിയിലെ കിടപ്പിലായ കുട്ടികളുടെ സംഗമത്തിന്റെ നടത്തിപ്പിനായി സ്കൗട്ട് ആന്റ് റയ്ഞ്ചർ ട്രൂപ്പ് നൽ കിയ സംഭാവന സ്കൗട്ട് മാസ്റ്റർ മുജീബ് ചളിക്കോട് ബി. ആർ. സി പ്രോഗ്രാം കോഡിനേറ്റർ നൗഷാദ് മുട്ടാഞ്ചേരിക്ക് കൈമാറി.
ചടങ്ങിൽ സി.കെ ബുഷ്റ അധ്യക്ഷയായി. അധ്യാപകരായ എം.എ റഊഫ്, ശബാബ്, ഷാഹിദ് എളേറ്റിൽ , ട്രൂപ്പ് അംഗങ്ങളായ ഹയ ഫത്തിമ, അവനി ലക്ഷ്മി, ഇശൽ, സബാൻ,ഇജ്ലാൻ , പാർവതി എന്നിവർ സംബന്ധിച്ചു.
Tags:
EDUCATION