Trending

അകലാപ്പുഴയിൽ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം.

കൊയിലാണ്ടി: അകലാപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് വെള്ളത്തിൽ വീണ് അഞ്ചുവയസ്സുകാരൻ മരിച്ചു. ഓമശ്ശേരി സ്വദേശി മുഹമ്മദ് ഐസാം (5) ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. റോയൽ ക്രൂയിസ് ഹൗസ് ബോട്ടിന്റെ മുകളിലത്തെ നിലയിൽ മറ്റു കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ കുട്ടി വെള്ളത്തിൽ വീണതായാണ് വിവരം.

കുട്ടി പുഴയിലേക്ക് വീഴുന്നത് കണ്ട ഉടൻ കൂടെയുണ്ടായിരുന്നവർ പുഴയിലിറങ്ങി തിരച്ചിൽ നടത്തി കുട്ടിയെ കരയ്ക്കെത്തിച്ചു. തുടർന്ന് ആംബുലൻസിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തെത്തുടർന്ന് സ്ഥലത്തെത്തിയ കൊയിലാണ്ടി പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റും.

Previous Post Next Post
3/TECH/col-right