Trending

ചതുർദിന കിളിയമ്പ്രടം സാദാത്ത് മഖാം ഉറൂസിന് തുടക്കം: ഇന്ന് സ്വലാത്ത് വാർഷികം

കൊടുവള്ളി: കൊടുവള്ളി ആവിലോറ പറക്കുന്ന് ചരിത്ര പ്രസിദ്ധമായ കിളിയമ്പ്രടം സാദാത്ത് മഖാം ചതുർദിന ഉറൂസിന് തുടക്കം. നാലു ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഉറൂസ് പരിപാടിക്ക് ഇന്നലെ സയ്യിദ് കുഞ്ഞി സീതി തങ്ങൾ പുത്തൂർ കൊടി ഉയർത്തിയതോടെയാണ് തുടക്കമായത്.

ഇന്ന് (ചൊവ്വ) വൈകീട്ട് 6.30 ന് നടക്കുന്ന സ്വലാത്ത് വാർഷികത്തിന് സയ്യിദ് ബായാർ തങ്ങൾ നേതൃത്വം നൽകും. നാളെ കുത്ത് റാതിബ് നടക്കും.
വ്യാഴാഴ്ച ഉച്ചക്ക് അന്നദാനവും, രാത്രി 7 ന് സമാപന ദുആ സംഗമത്തിന് ഡോ.സബൂർ ബാഹസൻ അവേലത്ത് നേതൃത്വം നൽകും.
Previous Post Next Post
3/TECH/col-right