Trending

കാലിക്കറ്റ് എഫ്‌.സി. ഫുട്‌ബോള്‍ താരം റിജോണ്‍ ജോസ് വാഹനാപകടത്തിൽ മരിച്ചു.

കോഴിക്കോട്: കാലിക്കറ്റ് എഫ്‌സി ഫുട്‌ബോള്‍ താരം റിജോണ്‍ ജോസ് (29) ബൈക്കപകടത്തില്‍ മരിച്ചു. കോഴിക്കോട്, മലബാര്‍ ക്രിസ്ത്യന്‍ കോളേജിന് സമീപം ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു അപകടം. സഹതാരം ഗനി അഹ്മദ് നിഗം ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. 

ഇന്നലെ രാത്രി ഇവര്‍ സഞ്ചരിച്ച ബൈക്ക് ഫ്ലൈഓവറിൽ വെച്ച് മറ്റൊരു ബൈക്കുമായി കൂട്ടി ഇടിക്കുകയായിരുന്നു. പരുക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ റിജോണ്‍ ജോസിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പുതിയ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് താരത്തിന്റെ മരണം.

സൂപ്പര്‍ ലീഗ് കേരളയില്‍ കാലിക്കറ്റ് എഫ്‌സിയുടെ പ്രതിരോധ താരമാണ് തൃശൂർ സ്വദേശിയായ റിജോണ്‍. ഫോഴ്‌സ കൊച്ചി, എഫ്‌സി കേരള എന്നീ ക്ലബുകള്‍ക്കും വേണ്ടിയും താരം കളിച്ചിട്ടുണ്ട്. ഗനി അഹമ്മദ് നിഗം കഴിഞ്ഞ സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വേണ്ടി കളിച്ചിരുന്നു.
Previous Post Next Post
3/TECH/col-right