Trending

‘റൊന്റിവ്യൂ 26' ഉദ്ഘാടന സംഗമം.

എളേറ്റിൽ: കത്തറമ്മൽ ബുസ്താനബാദ് ജാമിഅ മദീനത്തുന്നൂർ ഇമാം ഷാഫി ക്യാമ്പസിന്റെ ലൈഫ് ഫെസ്റ്റിവൽ ‘റൊന്റിവ്യൂ 26’ സെപ്റ്റംബർ 18 ആദ്യ ദിനമായ ഇന്നലെ രാത്രി ഏഴുമണിക്കാണ് ഉദ്ഘാടന സംഗമം നടന്നത്. 

പരിപാടിയിൽ സൈദലവി അഹ്സനി മോങ്ങം പ്രാരംഭ ദുആ നിർവഹിച്ചു. പ്രിൻസിപ്പൽ ഉവൈസ് നൂറാനി അധ്യക്ഷത വഹിച്ചു. മുജമ്മഉ സഖാഫത്തിൽ ഇസ്ലാമിയ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ സഖാഫി കൽത്തറ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പ്രശസ്ത കവിയും മാധ്യമപ്രവർത്തകനുമായ ഒ. പി. സുരേഷ് ഇത്തവണത്തെ പ്രേമേയമായ ഡീകോഡിംഗ് പൈത്തോലോർ അടിസ്ഥാനപ്പെടുത്തി പ്രകൃതിയുടെ ഹൃദയപാടം എന്ന വിഷയത്തിൽ മുഖ്യഭാഷണം നടത്തി. 

മുജമ്മഉ എക്സികുട്ടീവ് അംഗം ഇമ്പിച്ചി അഹ്‌മദ്‌ മാസ്റ്റർ ആശംസ അറിയിച്ചു. സൈനുദ്ധീൻ അഹ്സനി,നൗഫൽ അസ്‌ഹരി, സഈദ് നുറാനി, അമീർ നൂറാനി, ഹിബതുള്ള അദനി പരുവാടിയിൽ തുടങ്ങിയവർ പങ്കെടുത്തു.

പ്രേമേയാസ്പദമാക്കി വിദ്യാർത്ഥികൾ നിർമിച്ച വേദി വളരെ ശ്രേദ്ധേയമായി. റിസർച്ച് അവാർഡിന് അസ്ഹർ അയൂബും, പെൻ അവാർഡിന് മുഹമ്മദ് സഹലും, ഒറേറ്റർ അവാർഡിന് റിഷാൻ മുഹമ്മദും, ടെക് അവാർഡിന് അബ്ദുൽ ബാസിത്തും, ഖിദ്മ അവാർഡിന് മുഹമ്മദ് റബീഹും അർഹരായി.

സ്റ്റിയറിങ് കമ്മിറ്റി സെക്രട്ടറി അർഷദ് അക്വീൽ സ്വാഗതവും, പ്രസിഡന്റ് ഫഹീം നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right